പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് സമവായത്തിനു ശേഷം –ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ചരക്കുസേവന നികുതിയുടെ (ജി.എസ്.ടി)പരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് കേന്ദ്രത്തിന് അനുകൂല സമീപനമാണെന്നും എന്നാൽ, സംസ്ഥാനങ്ങൾ തമ്മിൽ സമവായമുണ്ടാക്കിയ ശേഷമേ അതിനാവശ്യമായ നടപടി സ്വീകരിക്കൂവെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ മുൻ ധനമന്ത്രി പി. ചിദംബരമാണ് വിഷയം ഉന്നയിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില രാജ്യത്ത് കുറയാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, പ്രശ്നങ്ങൾ നന്നായി അറിയാവുന്നയാളാണ് വിഷയം ഉന്നയിക്കുന്നതെന്നും മുൻ യു.പി.എ സർക്കാർ ജി.എസ്.ടിയുടെ കരട് തയാറാക്കിയപ്പോൾ ഇന്ധനങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്ത് വരുേമ്പാൾ നിലപാട് മാറ്റാൻ എളുപ്പമാണല്ലോയെന്ന് പറഞ്ഞ ധനമന്ത്രി, എല്ലാ സംസ്ഥാനങ്ങളോടും പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം ആവശ്യപ്പെെട്ടങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചതെന്നും വ്യക്തമാക്കി. എസ്.ബി.െഎയിൽ സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാൻ നീക്കമില്ലെന്നും നേരത്തേ എസ്.ബി.െഎയിൽ ലയിച്ച ചില ബാങ്കുകൾ അത്തരം പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുവെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.