റാൻസംവെയർ ആക്രമണം; മുംബൈ തുറമുഖത്ത് ചരക്ക് ഗതാഗതം നിലച്ചു
text_fieldsമുംബൈ: ഇന്ത്യയുടെ ഏറ്റവും വലിയ ചരക്കു തുറമുഖമായ മുംബൈ ജവഹർലാൽ നെഹ്റു തുറമുഖത്തും(ജെ.എൻ.പി.ടി) റാൻസംവെയർ ആക്രമണം. വാനാക്രൈയുടെ മാതൃകയിലുള്ള മറ്റൊരു റാൻസംവെയറായ പെട്യയാണ്(Petya) കമ്പ്യൂട്ടറുകളെ ബാധിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സംവിധാനങ്ങൾ തകരാറിലായതോടെ മൂന്നു ടെർമിനലുകളിലൊന്നിൽ ചരക്കു ഗതാഗതം നിലച്ചു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു വരികയാണ്. ച്രക്കു നീക്കം നിലച്ചതോടെ തുറമുഖത്ത് കൂടുതൽ കപ്പലുകൾ നിർത്തിയിടാനുള്ള സൗകര്യമൊരുക്കുന്നുണ്ട് എന്ന് അധികൃതർ അറിയിച്ചു.
ജെ.എൻ.പി.ടിയിലെ ഗേറ്റ്‌വേ ടെര്‍മിനല്‍സ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന എ.പി മൊള്ളര്‍-മീര്‍സ്‌ക് എന്ന ആഗോള കമ്പനിക്കു നേരെ കഴിഞ്ഞ ദിവസം റാന്‍സംവേര്‍ ആക്രമണം നടന്നിരുന്നു. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ജി.ടി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. എ.പി മൊള്ളര്‍-മീര്സ്കിെൻറ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളെ വൈറസ് ബാധ തകരാറിലാക്കിയിരിക്കുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.