കൂടുതൽ നിക്ഷേപിച്ചാൽ ഉയർന്ന പി.എഫ് പെൻഷൻ
text_fieldsന്യൂഡൽഹി: ഉയർന്ന പ്രോവിഡൻറ് ഫണ്ട് പെൻഷൻ ലഭിക്കാൻ പാകത്തിൽ യഥാർഥ ശമ്പളത്തിന് ആനുപാതികമായി കൂടിയ വിഹിതം അടക്കാൻ തൊഴിലാളിക്ക് അർഹതയുെണ്ടന്ന കേരള ഹൈകോട തി വിധി സുപ്രീംകോടതി ശരിവെച്ചു. പെൻഷൻ അർഹതക്ക് 15,000 രൂപ ശമ്പള പരിധിയെന്ന വ്യവസ്ഥ ഇ ല്ലാതായി.
എല്ലാ തൊഴിലാളികൾക്കും ഒരുപോലെ ആനുകൂല്യങ്ങൾ ഉറപ്പാക്കേണ്ട പദ്ധതി വി വേചനപൂർവം നടപ്പാക്കുന്നത് നിയമവിരുദ്ധവും സ്വേച്ഛാപരവും ഇ.പി.എഫ് നിയമങ്ങൾക്ക ് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി 2014ലെ ഭേദഗതി വിജ്ഞാപനവും പി.എഫ് അധികൃതരുടെ തുടർ ഉത്തരവുകളും നേരത്തേ ഹൈകോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരെ എംപ്ലോയീസ് പ് രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) നൽകിയ ഹരജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. ഇ.പി.എഫ് വിജ്ഞാപനം തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി 507 ഹരജികളാണ് ഹൈകോടതി മുമ്പാകെ എത്തിയിരുന്നത്.
രാജ്യത്ത് സ്ഥാപനങ്ങളുടെ എണ്ണം കൂടുകയും തൊഴിലാളികൾ വർധിക്കുകയും ചെയ്യുേമ്പാൾ അവരുടെ സുരക്ഷക്കായി രൂപവത്കരിച്ച പെൻഷൻ ഫണ്ടിൽ തുക കുറയുന്ന അവസ്ഥയുണ്ടെന്ന വാദം യുക്തിക്ക് നിരക്കാത്തതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
പെൻഷൻ ഫണ്ടുമായി ബന്ധപ്പെട്ട് പരമാവധി ശമ്പള പരിധി നിശ്ചയിച്ചതും പെൻഷൻ നിർണയിക്കാൻ 12 മാസത്തിനു പകരം 60 മാസത്തിെൻറ ശരാശരി കണക്കാക്കാൻ നിശ്ചയിച്ചതുമടക്കമുള്ള നടപടി ഫണ്ടിൽ കുറവു വരുത്തുമെന്ന ആശങ്ക കോടതി അംഗീകരിച്ചില്ല.
നിലവിൽ പെൻഷന് അർഹതയുള്ളവർക്ക് ശമ്പളത്തിെൻറ അടിസ്ഥാനത്തിൽ പെൻഷന് ഒാപ്ഷൻ നൽകാം. അവരുടെ ശമ്പളം 15,000 രൂപക്ക് മുകളിലാണെങ്കിൽ അധികമുള്ള തുകയുടെ 1.16 ശതമാനംകൂടി പെൻഷൻ വിഹിതമായി ജീവനക്കാരൻ നൽകണമെന്ന വ്യവസ്ഥക്ക് നിയമത്തിെൻറ പിൻബലമില്ല. 500 രൂപ ദിവസക്കൂലി കിട്ടുന്ന വ്യക്തിക്കുപോലും മാസം 15,000 രൂപ ലഭിക്കും. അതിനാൽ, ശമ്പള പരിധി നിശ്ചയിച്ച നടപടി വാർധക്യ കാലത്ത് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കാനായിരുന്നുവെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. വിരമിക്കുന്നവർക്ക് ഗുണകരമാകുന്നതിന് വേണ്ടി തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെട്ടതും ഹൈകോടതി അന്ന് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ഉത്തരവിെൻറ ഫലങ്ങൾ
വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളം അടിസ്ഥാനപ്പെടുത്തി പെൻഷൻ കണക്കാക്കും.
പെൻഷന് അർഹതയുള്ളവർക്ക് ശമ്പളത്തിെൻറ അടിസ്ഥാനത്തിൽ പെൻഷന് ഒാപ്ഷൻ നൽകാം.
ശമ്പളം 15,000 രൂപക്ക് മുകളിലെങ്കിൽ അധിക തുകയുടെ 1.16 ശതമാനം കൂടി പെൻഷൻ വിഹിതം നൽകേണ്ടി വരില്ല.
യഥാർഥ ശമ്പളം അടിസ്ഥാനപ്പെടുത്തി പെൻഷന് ഒാപ്ഷൻ നൽകുന്നതു നിഷേധിക്കുന്ന എല്ലാ ഉത്തരവും റദ്ദാക്കി.
പെൻഷന് ഒാപ്ഷൻ നൽകാൻ കട്ട് ഒാഫ് തീയതി ഉണ്ടാവില്ല.
അടിസ്ഥാന ഫണ്ടില്ലെന്ന കാരണത്താൽ 15,000 രൂപക്കു മേൽ ശമ്പളമുള്ളവർക്ക് പി.എഫ് പെൻഷൻ അവകാശം നിഷേധിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.