Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എഫ്.ഐ: അറസ്റ്റിലായ...

പി.എഫ്.ഐ: അറസ്റ്റിലായ 14 പേർ നഷ്ടപരിഹാരം തേടി ഹൈകോടതിയിൽ

text_fields
bookmark_border
PFI telengana office 89
cancel

ന്യൂ​ഡ​ൽ​ഹി: പോ​പു​ല​ർ ഫ്ര​ണ്ടി​നെ​തി​രാ​യ (പി.​എ​ഫ്.​ഐ) എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​​ന്റെ റെ​യ്ഡി​ന് പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 14 പേ​ർ നി​യ​മ​വി​രു​ദ്ധ ക​സ്റ്റ​ഡി ചോ​ദ്യം ചെ​യ്ത് ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ങ്ങ​ളെ വി​ട്ട​യ​ച്ച് അ​ന്യാ​യ ത​ട​ങ്ക​ലി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കും തെ​റ്റ് ചെ​യ്ത ഉ​​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഹ​ര​ജി അ​നു​വ​ദി​ക്ക​രു​തെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ സി​ദ്ധ​ർ​ഥ മൃ​ദു​ൽ, അ​മി​ത് ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​നോ​ട് ഡ​ൽ​ഹി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​രും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നാ​ൽ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ര​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് പൊ​ലീ​സ് വാ​ദി​ച്ചു. ശൈ​ഖ് ഗു​ൽ​ഫാം ഹു​സൈ​ൻ, അ​ബ്ദു​ല്ല, മു​ഹ്സി​ൻ ഖാ​ൻ, മു​ഹ​മ്മ​ദ് ശു​ഐ​ബ്, അ​ബ്ദു​റ​ബ്ബ്, ഹ​ബീ​ബ് അ​സ്ഗ​ർ ജ​മാ​ലി, മു​ഹ​മ്മ​ദ് വാ​രി​സ് ഖാ​ൻ, മു​ഹ​മ്മ​ദ് ശു​ഐ​ബ്, മു​ഹ​മ്മ​ദ് ജാ​ബി​ർ തു​ട​ങ്ങി​യ​വ​രാ​ണ് ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationPFIHigh CourtPFI ban
Next Story