അസമിൽ പൊലീസ് അതിക്രമം; പോപ്പുലർ ഫ്രണ്ടിനെ പഴിചാരി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
text_fieldsഗുവാഹത്തി: വ്യാഴാഴ്ച അസമിലെ ധറാങ് ജില്ലയിൽ കുടിയൊഴിപ്പിക്കലിനിടെ നടന്ന അക്രമസംഭവങ്ങൾ പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. അസമിലെ ദരിദ്ര കുടുംബങ്ങളിൽ നിന്ന് കഴിഞ്ഞ മൂന്ന് മാസമായി ചിലർ 28 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു.
സർക്കാറിനെ പ്രശ്നങ്ങൾ ബോധിപ്പിക്കുമെന്നും കുടിയൊഴിപ്പിക്കലുണ്ടാവില്ലെന്നുമാണ് ഇവർ അവകാശപ്പെട്ടിരുന്നത്. അവരുടെ പേരുകൾ ഞങ്ങൾക്ക് അറിയാം. കുടിയൊഴിപ്പിക്കൽ തടയാൻ അവർക്കായില്ല. അതിനാൽ ജനങ്ങളെ ഉപയോഗിച്ച് അവർ അക്രമം നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആറ് പേരുടെ വിവരങ്ങൾ അറിയാമെന്നും ഹിമന്ത് ബിശ്വ ശർമ്മ അവകാശപ്പെട്ടു.
പോപ്പുലർ ഫ്രണ്ട് നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. ഗൂഢാലോചനയിൽ ഒരു കോളജ് അധ്യാപകനും പങ്കുണ്ട്. 60 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കുന്നത്. അവിടെ 10,000 കുടുംബങ്ങൾ എത്തിയതെങ്ങനെ ?. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ സത്യങ്ങൾ പുറത്തു വരുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ധറാങ്ങിലെ സിപാജറിൽ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തിരുന്നു. രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുഈനുൽ ഹഖ് (30), ശൈഖ് ഫരീദ് (12) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഈനുലിെൻറ മൃതദേഹം പൊലീസിെൻറ കൂടെയുള്ള ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയ ചവിട്ടിമെതിച്ചിരുന്നു.
വെടിയേറ്റ് നിലത്തുവീണ പ്രതിഷേധക്കാരനെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടുതല്ലുന്ന ദൃശ്യവും പുറത്തുവന്നു. അസമിലെ തദ്ദേശീയരായ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ ബഹുമുഖ കാർഷിക പദ്ധതി നടപ്പാക്കാനാണ് കുടിെയാഴിപ്പിക്കുന്നതെന്നാണ് പറയുന്നത്. ഇൗ സ്ഥലം കാളി ക്ഷേത്രത്തിേൻറതാണെന്നും സർക്കാർ പറഞ്ഞിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.