വിദേശ കമ്പനികൾ വാക്സിൻ നൽകില്ലെന്ന് പറഞ്ഞതായി കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: വിദേശ കമ്പനികൾ സംസ്ഥാനത്തിന് നേരിട്ട് വാക്സിൻ നൽകാൻ വിസമ്മതിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഫൈസർ, മോഡേണ കമ്പനികളാണ് വാക്സിൻ നൽകാൻ വിസമ്മതിച്ചതെന്നും കേന്ദ്ര സർക്കാറുമായി നേരിട്ടാണ് ഇടപാടെന്ന് വാക്സിൻ നിർമ്മാതാക്കൾ പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിനുകൾക്കായി ഫൈസറുമായും മോഡേണയുമായും സംസാരിച്ചു, രണ്ട് നിർമ്മാതാക്കളും വാക്സിനുകൾ ഞങ്ങൾക്ക് നേരിട്ട് വിൽക്കാൻ വിസമ്മതിച്ചു. കേന്ദ്ര സർക്കാരുമായി ഇടപാട് നടത്തുമെന്നാണ് അവർ പറഞ്ഞത്. വാക്സിനുകൾ ഇറക്കുമതി ചെയ്യാനും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനും കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയാണ് -കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ ഭീമനായ മോഡേണ നേരിട്ട് വാക്സിനുകൾ വിൽക്കാൻ വിസമ്മതിച്ചതായി പഞ്ചാബ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഡൽഹി സർക്കാറിെൻറയും വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.