ഫൈസർ വാക്സിൻ 95 ശതമാനം വിജയകരം; ഇന്ത്യയിൽ എത്തുമോയെന്നതിൽ ആശങ്ക
text_fields
ന്യൂഡൽഹി: ഫൈസർ വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണവും പൂർത്തിയാക്കിയെന്ന് കമ്പനി. വാക്സിൻ 95 ശതമാനം വിജയകരമാണെന്നും കമ്പനി അവകാശപ്പെട്ടു. ദിവസങ്ങൾക്കകം യു.എസ് അധികൃതരിൽ നിന്ന് വാക്സിന് അംഗീകാരം വാങ്ങുമെന്നും പഫിസർ അറിയിച്ചു.
ഫൈസർ വാക്സിന് പാർശ്വഫലങ്ങളില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ എത്തുന്നതോടെ എട്ടുമാസത്തെ പ്രയത്നങ്ങളാണ് ഫലപ്രാപ്തിയിലെത്തുന്നതെന്ന് സി.ഇ.ഒ അൽബർട്ട് ബോരുള പറഞ്ഞു.
കഴിഞ്ഞയാഴ്ച ബയോടെകുമായി ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ 90 ശതമാനം വിജയകരമായിരുന്നുവെന്ന് ഫൈസർ
അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചത്.
ആദ്യ ഡോസ് നൽകിയതിന് ശേഷം 28 ദിവസത്തിനുള്ളിൽ വാക്സിൻ സ്വീകരിച്ചവരിൽ ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും ഫൈസർ
അവകാശപ്പെട്ടു. -70 ഡിഗ്രി താപനിലയിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്. അതുകൊണ്ട് ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാൻ സാധിക്കുമോയെന്നതിൽ ആശങ്ക നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.