Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ സർക്കാറി​ന്​...

വാക്​സിൻ സർക്കാറി​ന്​ മാത്രമേ നൽകുവെന്ന്​ ഫൈസർ

text_fields
bookmark_border
വാക്​സിൻ സർക്കാറി​ന്​ മാത്രമേ നൽകുവെന്ന്​ ഫൈസർ
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക്​ മാത്രമേ നൽകുവെന്ന്​ അറിയിച്ച്​ മരുന്ന്​ നിർമാതാക്കളായ ഫൈസർ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകിയില്ലെങ്കിൽ ഫൈസർ വാക്​സിൻ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ ലഭ്യമാവില്ലെന്നാണ്​ സൂചന.

ഇന്ത്യൻ കൂടുതൽ വിദേശ വാക്​സിനുകൾക്ക്​ അനുമതി നൽകാനിരിക്കെയാണ്​ ഫൈസറിന്‍റെ തീരുമാനം പുറത്ത്​ വന്നിരിക്കുന്നത്​. പകർച്ചവ്യാധി രൂക്ഷമാകുന്ന സമയത്ത്​ സർക്കാറിനും അവരുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വാക്​സിൻ നൽകാനാണ്​ താൽപര്യമെന്ന്​ ഫൈസർ വക്​താവ്​ അറിയിച്ചു.

നിർമാതാക്കൾക്ക്​ 50 ശതമാനം വാക്​സിൻ പൊതുവിപണിയിൽ വിൽക്കാനുള്ള അനുമതി നേരത്തെ കേന്ദ്രസർക്കാർ നൽകിയിരുന്നു. എന്നാൽ, ഈ ഇളവ്​ ഉപയോഗപ്പെടുത്തുന്നില്ലെന്നാണ്​ ഫൈസർ ഇപ്പോൾ വ്യക്​തമാക്കിയിരിക്കുന്നത്​. അതേസമയം ഫൈസറിന്‍റെ വാക്​സിന്​ ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pfizercovid vaccine
News Summary - Pfizer: Will supply Covid-19 vaccine only through government channels
Next Story