92ാം വയസ്സിൽ ബിരുദാനന്തര ബിരുദം; താരമായി രാജ്കുമാർ വെയ്ഷ്
text_fieldsപട്ന: വാർധക്യത്തിെൻറ അവശതകൾക്കു മുന്നിൽ കീഴടങ്ങാതെ അറിവിെൻറ വഴിയിലേക്ക് ഇറങ്ങിത്തിരിച്ച 92കാരൻ നളന്ദ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വേറിട്ട കാഴ്ചയായി. 1938ൽ ആഗ്ര സർവകലാശാലയിൽനിന്ന് ബിരുദം നേടിയ രാജ്കുമാർ വെയ്ഷ് ആണ് 79 വർഷത്തിനുശേഷം മേഘാലയ ഗവർണർ ഗംഗാ പ്രസാദിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം സ്വീകരിച്ചത്.
1940ൽ നിയമത്തിൽ മറ്റൊരു ബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം തുടർന്ന് ഒരു കമ്പനിയിൽ ചേരുകയും 1980ൽ അതിെൻറ ജനറൽ മാനേജരായി പിരിയുകയുമായിരുന്നു. നളന്ദ സർവകലാശാലയുടെ 12ാമത് വാർഷിക ബിരുദദാന ചടങ്ങിലാണ് വെയ്ഷ് മാസ്റ്റർ ബിരുദം സ്വീകരിച്ചത്. സർവകലാശാലക്ക് കീഴിലുള്ള ഏറ്റവും പ്രായം കൂടിയ വിദ്യാർഥിയാണ് അദ്ദേഹമെന്ന് കരുതുന്നതായി രജിസ്ട്രാർ എസ്.പി. സിൻഹ പറഞ്ഞു. ഇതു സർവകലാശാലക്കുകൂടി അഭിമാനമാണെന്നും ഇദ്ദേഹത്തിെൻറ നോട്ടുബുക്കുകൾ വരും തലമുറകൾക്ക് പ്രചോദനമേകാനായി സർവകലാശാലയിൽ സൂക്ഷിക്കുമെന്നും സിൻഹ പറഞ്ഞു.
സർട്ടിഫിക്കറ്റ് സ്വീകരിക്കാനായി വീൽചെയർ ഒരുക്കിയിരുന്നെങ്കിലും അത് ഉപയോഗിക്കാതെ വാക്കറിെൻറ സഹായത്തോടെ പിതാവ് പടികൾ കയറുകയായിരുന്നെന്ന് പുത്രൻ സന്തോഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.