മൂന്നാം ഘട്ട വ്യാപന സാധ്യത; 15 നുശേഷം കൂടുതൽ കർണാടകയിൽ നിയന്ത്രണങ്ങൾ പരിഗണനയിൽ
text_fieldsബംഗളൂരു: കോവിഡ് മൂന്നാംഘട്ട വ്യാപന സാധ്യത നിലനിൽക്കുന്നതിനാലും അതിർത്തി ജില്ലകളിൽ കോവിഡ് വ്യാപനം തുടരുന്നതിനാലും ആഗസ്റ്റ് 15നുശേഷം സംസ്ഥാനത്ത് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ.
റവന്യൂ മന്ത്രി ആർ. അശോകയാണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരുവിൽ നിലവിൽ ലോക്ഡൗൺ ഉണ്ടാകില്ലെന്നും എന്നാൽ, ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു ജില്ലകളിലും ആവശ്യമെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആഗസ്റ്റ് 15നുശേഷം ഏർപ്പെടുത്തേണ്ട കടുത്ത നിയന്ത്രണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുെട നേതൃത്വത്തിൽ യോഗം ചേരും.
കർഫ്യൂ മാത്രം അല്ല നിയന്തിക്കാനുള്ള മാർഗം. ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ജനങ്ങളെ ബാധിക്കും. അതിനാൽ കോവിഡിനെ നിയന്ത്രിക്കാൻ കുറച്ചു കുറച്ചായി മരുന്ന് നൽകുന്ന പോലെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ബംഗളൂരുവിൽ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള ശിപാർശ നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ കേസുകൾ കുറഞ്ഞ നിലയിലാണ്. എന്നാൽ, കൂടുതൽ കേസുകളുള്ള ജില്ലകളിൽ ആവശ്യമായ നിയന്ത്രണം നടപ്പാക്കാൻ ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതിനാലാണ് അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്സവനാളുകൾ വരുന്നതിനാൽ തന്നെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. 15 നുശേഷം ഏർപ്പെടുത്തേണ്ട കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായ യോഗം ചേരും. കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും കർണാടകയിലേക്ക് േകാവിഡ് വ്യാപിക്കാെത നോക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ബംഗളൂരുവിൽ കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നുവെന്നും മൂന്നാംഘട്ട വ്യാപനത്തിെൻറ സൂചനയെന്നുമുള്ള റിപ്പോർട്ടുകൾ ബി.ബി.എം.പി തള്ളി. കുട്ടികളിൽ മുമ്പുണ്ടായിരുന്നപോലെ തന്നെയാണ് ഇപ്പോഴും രോഗ വ്യാപനമെന്നും 18വയസ്സിന് താഴെയുള്ളവരിൽ കൂടുതലായി രോഗം ബാധിച്ചതിന് കണക്കുകളില്ലെന്നും ബി.ബി.എം.പി അധികൃതർ അറിയിച്ചു. ആകെ രോഗം സ്ഥിരീകരിക്കുന്നതിെൻറ കുറഞ്ഞ ശതമാനം മാത്രമേ കുട്ടികളിൽ രോഗം സ്ഥിരീകരിക്കുന്നുള്ളൂവെന്നാണ് കണക്കുകളെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.