സർക്കാർ വാഹനങ്ങൾക്കിനി ആയുസ്സ് 15 വർഷം മാത്രം; 2022 ൽ പ്രാബല്യത്തിൽ വന്നേക്കും
text_fieldsന്യൂഡൽഹി: റോഡ് ഗതാഗത, ഹൈവെ മന്ത്രാലയം സമർപ്പിച്ച നിർദേശം അംഗീകരിക്കപ്പെട്ടാൽ ഇനി മുതൽ 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനാകില്ല. 2022 ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുന്ന രൂപത്തിലാണ് കരടു നിർദേശമുള്ളത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും മുനിസിപ്പൽ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് ഇതു ബാധകമാകും. 2021-22 വർഷത്തെ കേന്ദ്ര ബജറ്റിലെ 'പഴയ വാഹനങ്ങൾ ഒഴിവാക്കുന്ന നയ'ത്തിെൻറ ഭാഗമായാണ് പുതിയ തീരുമാനം. പഴയ വാഹനങ്ങൾ പുതിയവയേക്കാൾ 12 മടങ്ങുവരെ മലിനീകരണത്തിന് കാരണമാകുന്നതായാണ് കണക്ക്.
പുതിയ നിർദേശത്തിൽ മന്ത്രാലയം ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിട്ടുണ്ട്. ഇത് 30 ദിവസത്തിനകം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.