ഫിലിപ്പൈൻസില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കും
text_fieldsന്യൂഡല്‍ഹി: കോവിഡ് 19 പകര്‍ച്ചവ്യാധി ഭീഷണിയുടെ പാശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രാനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ദക്ഷിണ കിഴക്കന്‍ രാജ്യമായ ഫിലിപ്പൈൻസില്‍ കുടുങ്ങികിടക്കുന്ന മലയാളി വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അവിടത്തെ ഇന്ത്യന്‍ സ്ഥാനാപതി ഉറപ്പ് നല്‍കിയതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
കേരളത്തില്‍ നിന്നുള്ള 13 മെഡിക്കല്‍ വിദ്യാർഥികള്‍ വെള്ളിയാഴ്ച്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കവെയാണ് ഫിലിപ്പൈൻസില്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗതം ഇന്ത്യ പൂർണമായി റദ്ദാക്കിയത്. സ്വദേശികളല്ലാത്തവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്യം വിടാന്‍ ഫിലിപ്പൈൻസ് 72 മണിക്കൂര്‍ സമയം അനുവദിച്ചിരിക്കയാണ്. ഇതേത്തുടർന്ന് ഇന്ത്യന്‍ സ്ഥാനപതി ജൈദീപ് മജുംദാറുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ബന്ധപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.