കൂടുതൽ സ്ഥലങ്ങളിൽ ഫോൺബന്ധം പുനഃസ്ഥാപിച്ചെന്ന്
text_fieldsശ്രീനഗർ: കശ്മീരിൽ സ്ഥിതി മെച്ചപ്പെട്ടതിനാൽ വാർത്തവിനിമയ നിയന്ത്രണങ്ങളിൽ ഇള വു വരുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച പ്രതികൂലമായ സഭവങ്ങളൊന്നുമു ണ്ടായിട്ടില്ല. താഴ്വരയിലെ മിക്ക സ്ഥലങ്ങളിലും ലാൻഡ് ഫോണുകൾ പുനഃസ്ഥാപിച്ചു. ഈയാഴ്ചയോടെ 5300 ലാൻഡ് ഫോണുകൾകൂടി പുനഃസ്ഥാപിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും സർക്കാർ വക്താവുമായ രോഹിത് കൻസൽ പറഞ്ഞു.
അതേസമയം, കശ്മീരിൽ മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ ലഭിക്കുന്നില്ല. കടകളും വാണിജ്യ സ്ഥാപനങ്ങളും തുടർച്ചയായ 21ാം ദിവസവും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ചു മുതലാണ് കേന്ദ്ര സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.