Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫോൺ ലീക്ക്​, ആത്മഹത്യ:...

ഫോൺ ലീക്ക്​, ആത്മഹത്യ: യോഗിയു​ടെ സോഷ്യൽ മീഡിയ ടീമിൽ പൊട്ടിത്തെറി; തലവൻ രാജിവെച്ചു

text_fields
bookmark_border
ഫോൺ ലീക്ക്​, ആത്മഹത്യ: യോഗിയു​ടെ സോഷ്യൽ മീഡിയ ടീമിൽ പൊട്ടിത്തെറി; തലവൻ രാജിവെച്ചു
cancel

ലഖ്​നോ: വിവാദങ്ങളിൽനിന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'വെളുപ്പിച്ചെടുക്കാൻ' രൂപവത്​കരിച്ച സോഷ്യൽ മീഡിയ സംഘത്തിൽ ​െപാട്ടിത്തെറി. സംഘാംഗങ്ങൾ തമ്മിലുള്ള ഫോൺ കോൾ ലീക്കായതതും ഉന്നതരുടെ സമ്മർദം താങ്ങാനാവാതെ ജീവനക്കാരൻ ആത്മഹത്യ ചെയ്​തതും സോഷ്യൽ മീഡിയ മേധാവിയുടെ രാജിയിൽ കലാശിച്ചു.

ആദിത്യനാഥിനെ പുകഴ്​ത്തി പോസ്റ്റുചെയ്യുന്ന ഓരോ ട്വീറ്റിന്‍റെയും പ്രതിഫലത്തെക്കുറിച്ച് ടീമിലെ രണ്ട് അംഗങ്ങൾ ചർച്ച ചെയ്യുന്ന ഫോൺകോളാണ്​ കഴിഞ്ഞ ദിവസം ചോർന്നത്​. സോഷ്യൽ മീഡിയ ടീമംഗമായ പാർത്ഥ്​ ശ്രീവാസ്തവ (27) ഒരാഴ്ച മുമ്പ്​ ലഖ്‌നോവിലെ വസതിയിൽ ആത്മഹത്യ ചെയ്​തിരുന്നു. മാനസിക പീഡനവും സമ്മർദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ്​ കുടുംബം ആരോപിക്കുന്നത്​. രണ്ട് മുതിർന്ന ഉദ്യോഗസ്​ഥർ മാനസിക പീഡനത്തിന് ഇരയാക്കിയതായി ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു​. ഇൗ സംഭവങ്ങൾക്ക്​ പിന്നാലെയാണ്​ സോഷ്യൽ മീഡിയ വിഭാഗം മേധാവി മൻ‌മോഹൻ സിങ് രാജിവെച്ചത്​.

സെല്ലിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് മുൻ ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ സൂര്യ പ്രതാപ് സിങ്​ ആണ്​ ട്വിറ്ററിലൂടെ പുറത്തുവിട്ടത്​. ആദിത്യനാഥിനെ പുകഴ്​ത്തുന്ന ട്വീറ്റൊന്നിന്​ രണ്ട് രൂപ വീതം പ്രതിഫലം ലഭിക്കുമെന്നാണ്​ ഫോൺ വിളിച്ചയാൾ പറയുന്നത്​. നടനും ബി.ജെ.പി അംഗവുമായ ഗജേന്ദ്ര ചൗഹാൻ ആ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുമെന്നും അത്​ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും പറയുന്നുണ്ട്​.

"ഇങ്ങനെ ട്വിറ്ററിൽ ആയിരക്കണക്കിന്​ ട്വീറ്റുകൾ ചെയ്​ത്​ ​ട്രെൻഡിങ്ങാകാൻ എത്രമാത്രം പണമാണ്​ ചെലവഴിക്കുന്നതെന്ന് ഇൻഫർമേഷൻ ഡിപ്പാർട്ടുമെന്‍റ്​ വെളിപ്പെടുത്തണം. സാധാരണക്കാർക്ക്​ ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത ഇക്കാലത്ത്​ ആളുകളുടെ പണം ഇത്തരം കാര്യങ്ങൾക്കാണോ ചെലവഴിക്കുന്നത്​?"-സൂര്യ പ്രതാപ് സിങ് ചോദിച്ചു.


ഫോൺ വിവാദവും ആത്മഹത്യയും സംബന്ധിച്ച്​ സർക്കാരിൽനിന്നുള്ള സമ്മർദ്ദമാകാം മൻമോഹൻ സിങ്ങിന്‍റെ രാജിയിൽ കലാശിച്ചതെന്ന്​ സോഷ്യൽ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ 'ദി വയർ' റിപ്പോർട്ട്​ ചെയ്​തു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം കാരണമല്ല താൻ രാജിവച്ചന്ന് സിങ്​ പ്രതികരിച്ചു. "രാജിക്ക് ഈ വിവാദവുമായി യാതൊരു ബന്ധവുമില്ല. എശന്‍റ ജോലിയുടെ പവിത്രത ഞാൻ എല്ലായ്പ്പോഴും കാത്തുസൂക്ഷിക്കുന്നു, ഓഡിയോ ക്ലിപ്പുമായി എനിക്ക് യാതൊരു ബന്ധവുമില്ല" -സിങ്​ പറഞ്ഞു. 2019 മുതൽ യുപി സോഷ്യൽ മീഡിയ സെല്ലിന്‍റെ ഭാഗമാണ്​ ഇയാൾ.

അതിനിടെ, ആത്മഹത്യ ചെയ്​ത പാർത്ഥിന്​ നീതി തേടി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന കാമ്പയിനെ പിന്തുണച്ച്​ നിരവധി പേർ രംഗത്തുണ്ട്​. ​'ജസ്റ്റിസ് ഫോർ പാർത്ഥ്​' എന്ന പേരിലാണ്​ കാമ്പയിൻ നടത്തുന്നതെന്ന്​ സുഹൃത്തുകളിലൊരാളായ ആശിഷ് പാണ്ഡെ പറഞ്ഞു. ഇതിന്‍റെ ഭാഗമായി പാർത്ഥിന്‍റെ ആത്മഹത്യാക്കുറിപ്പ്​ ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്​. പിന്തുണയുമായി സൂര്യ പ്രതാപ് സിങ്ങ്​ അടക്കമുള്ളവർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP IT cellupBJPYogi Adityanath
News Summary - phone leak and suicide: Internal Conflict in Adityanath’s Social Media Team
Next Story