ഫോൺ ചോർത്തൽ; ഫഡ്നാവിസിന്റെ മൊഴിയെടുത്തു
text_fieldsമുംബൈ: നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയ കേസിൽ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ മൊഴിയെടുത്തു. ഞായറാഴ്ച ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിയിൽ ചെന്നാണ് സൈബർ സെൽ ഉദ്യോഗസ്ഥർ മൊഴിയെടുത്തത്.
ഇതിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ചോദ്യങ്ങളയച്ചിട്ടും മറുപടി നൽകാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വീട്ടിൽ പോയതെന്ന് ആഭ്യന്തര മന്ത്രി ദിലിപ് വൽസെ പാട്ടീൽ പറഞ്ഞു. തന്നെ കേസിൽ കുടുക്കാനാണ് ശ്രമിക്കുന്നതെന്ന് ഫഡ്നാവിസ് ആരോപിച്ചു.
ഭരണപക്ഷ നേതാക്കൾ പൊലീസുകാരുടെ സ്ഥലംമാറ്റ-നിയമനങ്ങൾക്ക് പണംപറ്റുന്നതായി നിയമസഭയിൽ ആരോപിക്കെ, സംസ്ഥാന ഇന്റലിജൻസ് മേധാവിയായിരുന്ന രശ്മി ശുക്ല ചോർത്തിയ ഫോൺ കാളുകൾ ഫഡ്നാവിസ് ചൂണ്ടിക്കാട്ടിയിരുന്നു. രശ്മി ശുക്ല അടക്കം ആറോളം പേർക്കെതിരെയാണ് കേസ്. രശ്മി ശുക്ല നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ബി.എസ്.എഫിലാണ്. ഇതിനിടെ, ശരദ് പവാറിനെ ദാവൂദ് ബന്ധം ആരോപിച്ച് അപമാനിച്ചെന്ന എൻ.സി.പി നേതാവിന്റെ പരാതിയിൽ കേന്ദ്ര മന്ത്രി നാരായൺ റാണെയുടെ മക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.