ആ ഫോേട്ടാ വ്യാജം; പ്രിയങ്കയുടെ തൃശൂല ചിത്രത്തിെൻറ ചുരുളഴിച്ച് മാധ്യമങ്ങൾ
text_fieldsകോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഫോേട്ടാ വ്യാജമെന്ന് കണ്ടെത്തൽ. ക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ കൈകളിൽ ത്രിശൂലം പിടിച്ചിരിക്കുന്ന ഫോേട്ടായാണ് വ്യാജമായി നിർമിച്ചതെന്ന് കണ്ടെത്തിയത്. ഫോട്ടോയിൽ, പ്രിയങ്ക ഗാന്ധി കണ്ണുകൾ അടച്ച് ത്രിശൂലം പിടിച്ച് നിലത്ത് ഇരിക്കുന്നതായാണ് ഉണ്ടായിരുന്നത്. നീണ്ട കുറിതൊട്ട് വളകൾ ധരിച്ചതായും ചിത്രത്തിൽ കാണാമായിരുന്നു.
ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിെൻറ പശ്ച്ചാത്തലത്തിലാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്രിയങ്ക സംസ്ഥാനത്തെ വിവിധ ജില്ലകൾ സന്ദർശിക്കുകയും ആളുകളുമായി സംവദിക്കുകയും ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിൽ ഫോേട്ടാ വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്വിറ്ററിൽ വ്യാജ പ്രചരണം സജീവം
'ഇത് നിരുത്തരവാദത്തിന്റെയും കപടതയുടെയും ഉയർന്ന തലം' എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചത്. തിരഞ്ഞെടുപ്പ് വരുമ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഇവർ രാധേ മായാകുമോ എന്നും പരിഹാസങ്ങൾ ഉയർന്നിരുന്നു. ട്വിറ്ററിലാണ് വ്യാജ പ്രചരണം സജീവമായി നടന്നത്. ഇതോടെയാണ് ഫാക്ട് ചെകുമായി മാധ്യമങ്ങൾ രംഗത്ത് എത്തിയത്.
വൈറൽ ഫോട്ടോ മോർഫ് ചെയ്തതാണെന്നും യഥാർഥ ഫോട്ടോയിൽ പ്രിയങ്ക തന്റെ കൈകളിൽ ത്രിശൂലം പിടിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ കണ്ടെത്തി. ഗൂഗിൾ ഇമേജുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2019 മാർച്ചിലെ ഒരു വാർത്താ റിപ്പോർട്ടിനോടൊപ്പം ഉള്ളതാണ് യഥാർഥ ഫോട്ടോ എന്നും ഇപ്പോൾ പ്രചരിക്കുന്ന ത്രിശൂലം പിടിച്ച ഫോട്ടോ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തിയതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
2019 മാർച്ച് 19 ലെ ഇന്ത്യ ടിവി റിപ്പോർട്ടിലുള്ള യഥാർഥ ഫോട്ടോയിൽ പ്രിയങ്ക ഗാന്ധി വാദ്രയുടെ കൈയിൽ ത്രിശൂലം ഇല്ല. പ്രിയങ്കയുടെ കൈകൾ ചിത്രത്തിൽ കാണാനുമാകില്ല. കൂടാതെ, പ്രിയങ്കയുടെ നെറ്റിയിലെ ചുവന്ന കുറിക്ക് മോർഫ് ചെയ്ത ഫോട്ടോയിൽ ഉള്ളത്ര നീളവുമില്ല.
വാർത്താ ഏജൻസി പി.ടി.ഐക്കാണ് ഫോട്ടോയുടെ കടപ്പാട് നൽകിയിരിക്കുന്നത്. 'മിർസാപൂർ ജില്ലയിലെ വിന്ധ്യവാസിനി ക്ഷേത്രത്തിൽ യുപി-ഈസ്റ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രാർഥിക്കുന്നു' എന്നാണ് അടിക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ക്ഷേത്രത്തിൽ പ്രിയങ്ക സന്ദർശിച്ചതിന്റെ ഫോട്ടോകൾ യുപി കോൺഗ്രസും ട്വീറ്റ് ചെയ്തിരുന്നു. ഈ ഫോട്ടോകളിലും, പ്രിയങ്കയുടെ കൈകളിൽ ത്രിശൂലമില്ല, വ്യാജ വൈറൽ ചിത്രത്തിൽ കാണുന്നതു പോലെ അവർ വളകളും ധരിച്ചിട്ടില്ല.
"आज यहाँ आकर, अपने पूर्वजों के तीर्थ पुरोहितों से मिलकर और सबकी श्रद्धा का एहसास करके मुझे बहुत खुशी हुई": श्रीमती @priyankagandhi
— UP Congress (@INCUttarPradesh) March 19, 2019
मां विन्ध्यवासिनी मंदिर विंध्याचल धाम, मिर्ज़ापुर pic.twitter.com/eHHJ3ihN00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.