വിർച്വൽ റാലി കാണാൻ മുളങ്കാടുകളിൽ ബി.െജ.പിയുടെ എൽ.ഇ.ഡി ടി.വികൾ; ദുരിതം കാണുന്നില്ലെന്ന് വിമർശനം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ പിടിക്കാൻ ഒരുങ്ങുന്ന ബി.ജെ.പിയുടെ വിർച്വൽ റാലി മുളങ്കാടുകൾക്ക് അകത്ത് എൽ.ഇ.ഡി പിടിപ്പിച്ച് ജനത്തെ കാണിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വിമർശനമുയർത്തുന്നു. കോവിഡും ലോക്ഡൗണും ചുഴലിക്കാറ്റും നാശം വിതച്ച പശ്ചിമ ബംഗാളിലാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ വിർച്വൽ റാലി കാണിക്കാനായി സംസ്ഥാനത്ത് പതിനായിരക്കണക്കിന് ടെലിവിഷനുകൾ വിതരണം ചെയ്തത്.
ബംഗാൾ പിടിക്കാനൊരുങ്ങുന്ന ബി.ജെ.പിയുടെ പ്രചാരണ പരിപാടികൾക്കായി 15,000 എൽ.ഇ.ഡി ടെലിവിഷനുകളും 70,000 സ്മാർട്ട് ടെലിവിഷനുകളുമാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ബൂത്ത് തലം മുതൽ പാർട്ടി അണികളെ വിർച്വൽ റാലിയിൽ പങ്കെടുപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തിൻെറ തീരുമാനം. 78,000 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഈ ബൂത്തുകളിലേക്കും ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുമായിരുന്നു ബി.െജ.പിയുടെ ടെലിവിഷൻ വിതരണം.
People in remote villages of West Bengal listening to @AmitShah during #BJPJanSamvad . This is the reach @BJP4Bengal has achieved thru’ relentless pursuit for last 5 years . People want better days . pic.twitter.com/hBpzysKDNU
— B L Santhosh (@blsanthosh) June 10, 2020
േകാവിഡ് പ്രതിസന്ധിക്കൊപ്പം അംപൻ ചുഴലിക്കാറ്റുകൂടി നാശം വിതച്ചിട്ടും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കേന്ദ്രസർക്കാർ ൈകയൊഴിഞ്ഞ രണ്ടു ജില്ലകളിൽ ഉൾപ്പെടെയാണ് ഇത്തരത്തിൽ വിർച്വൽ റാലി പ്രദർശിപ്പിക്കാൻ ടെലിവിഷനായി വൻ തുക മുടക്കിയത്. അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലെത്താനായി കിലോമീറ്ററുകൾ നടന്നുതീർക്കുേമ്പാഴും ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് ജനം പട്ടിണി കിടക്കുേമ്പാഴും ഇത്തരത്തിൽ ടെലിവിഷൻ വിതരണം നടത്തി ജനങ്ങളെ മണ്ടൻമാരാക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.
Caption? pic.twitter.com/r9s1StcoK8
— AAP (@AamAadmiParty) June 10, 2020
വിർച്വൽ റാലി വീക്ഷിക്കുന്ന ജനങ്ങളുടെ ചിത്രം പങ്കുവെച്ച് കടുത്ത വിമർശനവുമായി കോൺഗ്രസ്, ആം ആദ്മി പാർട്ടി പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തി. ലോക്ഡൗണിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികെള നാട്ടിലെത്തിക്കാൻ പണമില്ലെന്ന് പറഞ്ഞവരാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലക്ഷങ്ങൾ പൊടിപൊടിക്കുന്നതെന്നായിരുന്നു വിമർശനം.
Migrant labourers haven't reach yet to their home in Bihar but BJP's LED reached before them.
— Abhishek Singh | अभिषेक सिंह (@abhishek3454) June 10, 2020
Finally the best use of Hawala "PM Cares Fund" .
Thank You Modi Ji , it's #Lajawab #JhootiHaiBiharSarkar pic.twitter.com/CdO9R9Q03c
‘പശ്ചിമബംഗാളിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ പോലും അമിത്ഷായുടെ വിർച്വൽ റാലി വീക്ഷിക്കുന്നു. അഞ്ചുവർഷത്തെ ഭരണത്തിൽ ജനങ്ങൾ പുതിയ മാറ്റം ആഗ്രഹിക്കുന്നു’ എന്ന കുറിപ്പോടെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷാണ് ട്വിറ്ററിൽ ചിത്രം പങ്കുവെച്ചത്. എന്നാൽ പിന്തുണയെക്കാളേറെ വിമർശനമായിരുന്നു പോസ്റ്റിന് നേരിട്ടത്.
Don't have money to take back Migrants to their homes, but could conduct 72,000 LED's for campaigning in remote areas of bihar.Self serving dirty politicians of the BJP! The only things that they can do with competence- spreading lies, doing jhumlas and polarization! pic.twitter.com/kcQtrYm1BQ
— HM JUNAID AHMED (@HMJUNAIDAHMED3) June 10, 2020
േകാവിഡ് ലോക്ഡൗണിൽ പട്ടിണിയിലായ പാവങ്ങൾക്ക് 7500 രൂപ നൽകാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല, തൊഴിലാളികളെ നാട്ടിലെത്താനും കഴിവില്ല. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വമ്പൻ തുക മുടക്കാൻ കഴിയുമെന്ന് പറഞ്ഞ് ഉത്തർ പ്രദേശ് കോൺഗ്രസ് നേതാവ് രാകേഷ് സച്ചൻ രംഗത്തെത്തി. ആം ആദ്മി പാർട്ടി സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ച് അടിക്കുറിപ്പ് മത്സരവും നടത്തി. ‘എൽ.ഇ.ഡി സ്ക്രീനുകൾക്ക് പകരം വെൻറിലേറ്ററുകൾ നൽകാമായിരുന്നു. എന്നാൽ രാജ്യം ശരിക്കും മാറിയേനെ’ എന്നായിരുന്നു അതിലെ ഒരു കമൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.