Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​വെള്ളം കുടിച്ചതിന്‍റെ...

​വെള്ളം കുടിച്ചതിന്‍റെ പേരിൽ അംഗപരിമിതനെ മർദ്ദിച്ച്​ കൊലപ്പെടുത്തി

text_fields
bookmark_border
death
cancel
camera_alt

representative image

പട്​ന: ഒരു ഗ്ലാസ്​ വെള്ളം കുടിച്ചതിന്‍റെ പേരിൽ ബിഹാറിലെ ബെഗുസരായിയിൽ അംഗപരിമിതനെ മർദ്ദിച്ച്​ കൊലപ്പെടുത്തി. ബഡേപുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ്​ ദാരുണ സംഭവം. പട്​ന മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കേയാണ്​ ഛോ​ട്ടെ ലാൽ സഹാനി മരിച്ചത്​.

സംഭവ ദിവസം ഗ്രാമത്തിലുള്ള കുളത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു ഛോ​ട്ടെ ലാൽ. തിരിച്ചു വരുന്നത്​ വഴി ദാഹിച്ച അദ്ദേഹം ദിനേഷ്​ സഹാനിയെന്നയാൾ സ്​ഥാപിച്ച കുടത്തിൽ നിന്ന്​ കുറച്ച്​ വെള്ളമെടുത്ത്​ കുടിച്ചു.

'വെള്ളം കുടിക്കുന്നത്​ ശ്രദ്ധയിൽ പെട്ട ദിനേഷ്​ സഹാനി മകൻ ദീപക്​ സഹാനി​യെ കൂട്ടി ഛോ​േട്ട ലാലിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗ്രാമീണരുടെ സഹായത്തോടെയാണ്​ ഇയാൾ പിന്നീട്​ വീട്ടിലെത്തിയത്​'- ചൗഹരി പൊലീസ്​ സ്​റ്റേഷനിലെ രാഘവേന്ദ്ര കുമാർ പറഞ്ഞു.

ആരോഗ്യ നില വഷളായതോടെ ആദ്യം ബെഗുസരായ്​യിലെ സദർ ആശുപത്രിയിലും പിന്നീട്​ പട്​ന മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

നിർധന കുടുംബത്തിലെ അംഗമായ ഛേ​േട്ട ലാലിന്‍റെ ചികിത്സക്കായി നാട്ടുകാർ പണം സ്വരൂപിച്ച്​ നൽകിയിരുന്നു. അദ്ദേഹത്തിന്‍റെ സംസ്​കാര ചെലവുകളും നാട്ടുകാരാണ്​ വഹിച്ചത്​. പ്രതികളിൽ ഒരാളായ ദിനേഷ്​ സഹാനിയെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharCrime NewsBeaten To Deathphysically challenged person
News Summary - Physically challenged man beaten to death for drinking water
Next Story