മൊബൈൽ ടവർ വാടകയുടെ പേരിൽ വൻ തുക വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് സമീപകാലത്തായി പലരീതിയിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. പുതിയ രീതിയിലുള്ള ഒരു തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട്ചെക് വിഭാഗം. 4ജി, 5ജി ടവറുകൾ സ്ഥാപിച്ച് വൻ തുക വാടകയായി ഒപ്പിച്ച് തരാമെന്ന് പറഞ്ഞ് സ്വകാര്യ വ്യക്തികളിൽ നിന്ന് പണം തട്ടുന്ന സംഘത്തിനെതിരെയാണ് മുന്നറിയിപ്പ്.
മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനായി വ്യക്തികളുടെ സ്ഥലം പാട്ടത്തിനോ വാടകക്കോ നൽകുന്നതിനു പകരം ഒരു നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റ്, അപേക്ഷാ ഫീസ് അല്ലെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടി ആയി നൽകാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്.
സർക്കാർ സ്ഥാപനങ്ങളുടെ ലോഗോ, ചിഹ്നം, ലെറ്റർഹെഡ് എന്നിവ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പ്. വ്യാജ കമ്പനികളുടെ പേരിൽ ടവർ നിർമാണത്തിനുള്ള സമ്മത പത്രം ഇവർ നൽകും. തട്ടിപ്പിനെ കുറിച്ച് വിശദീകരിക്കുന്ന വിഡിയോ പി.െഎ.ബി ഫാക്ട് ചെക്ക് വിഭാഗം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.