കോവിഡ് 19; നാഷനൽ മീഡിയ സെൻറർ അടച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര വാർത്ത, വിതരണ മന്ത്രാലയത്തിന് കീഴിലെ നാഷനൽ മീഡിയ സെൻറർ താൽക്കാലികമായി അടച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ തലവൻ കെ.എസ്. ദത്ത്വാലിയക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇദ്ദേഹത്തെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ട്രോമ സെൻററിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻെറ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാഷനൽ മീഡിയ സെൻറർ അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഇനി തുറന്നുപ്രവർത്തിക്കുക. ദത്ത്വാലിയയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. പി.ഐ.ബിയിലെ വാർത്തസമ്മേളനം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നാഷനൽ മീഡിയ സെൻറർ അണുവിമുക്തമാക്കുന്നതുവരെ ശാസ്ത്രി ഭവനിലേക്ക് മാറ്റിയിട്ടുണ്ട്.
കോവിഡ് 19 മായി ബന്ധപ്പെട്ട വാർത്ത സമ്മേളനങ്ങളിൽ ദത്ത്വാലിയ സ്ഥിരസാന്നിധ്യമായിരുന്നു. ജൂൺ മൂന്നിന് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രകാശ് ജാവ്ദേക്കർ എന്നിവരോടൊപ്പം വാർത്തസമ്മേളനത്തിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.