പാക് അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രാവിനെതിരെ എഫ്.ഐ.ആർ
text_fieldsഅമൃത്സർ: പാകിസ്താൻ അതിർത്തിയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ പിടികൂടിയ പ്രാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കാലിൽ ഒരു കഷണം പേപ്പർ ചുറ്റിവെച്ച നിലയിലായിരുന്നു പ്രാവ് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍റെ അരികിലേക്ക് പറന്നെത്തിയത്.
ഏപ്രിൽ 17ന് വൈകീട്ട് കോൺസ്റ്റബിൾ നീരജ്കുമാറാണ് വെള്ളയും കറുപ്പും നിറത്തിലുള്ള പ്രാവിനെ പിടികൂടിയത്. പാകിസ്താൻ അതിർത്തിയിൽ നിന്ന് അരക്കിലോമീറ്റർ മാത്രം അകലെയായിരുന്നു ഇദ്ദേഹം ഡ്യൂട്ടി ചെയ്തിരുന്നത്.
ഉടൻ പോസ്റ്റ് കമാൻഡർ ഓംപാൽ സിങ്ങിനെ വിവരമറിച്ച കോൺസ്റ്റബിൾ പ്രാവിനെ പരിശോധിച്ചു. പശ ഉപയോഗിച്ച് ഒട്ടിച്ച പേപ്പറിൽ ഒരു നമ്പർ രേഖപ്പെടുത്തിയിരുന്നു. അമൃത്സറിലെ കഹഗഡ് പൊലീസ് സ്റ്റേഷനിലാണ് പ്രാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2020 മെയിൽ ജമ്മു കശ്മീരിലെ കത്വയിൽ വെച്ച് പാകിസ്താൻ ചാര പ്രവർത്തനത്തിനായി പറത്തിവിട്ട പ്രാവിനെ പിടികൂടിയിരുന്നു. രഹസ്യ സന്ദേശവുമായി വന്ന പ്രാവിനെ ഗ്രാമീണരാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.