ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദ് ചെയ്യണം, ദേശീയ പുഷ്പത്തെ ലോഗോയായി ഉപയോഗിക്കരുതെന്ന് ഹരജി
text_fieldsലക്നോ: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെന്നും അത് രാഷ്ട്രീയ പാർട്ടികളുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. ഗോരഖ്പൂർ സ്വദേശിയായ കാളിശങ്കറാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരിക്കുന്നത്.
ഹരജിയിൽ അലഹബാദ് ഹൈകോടതി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനോട് മറുപടി ആവശ്യപ്പെട്ടു. പൊതുതാൽപര്യ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് പീയൂഷ് അഗർവാളും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് 2021 ജനുവരി 12 ന് വാദം കേൾക്കും.
രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വെബ്സൈറ്റുകളിലും മറ്റും താമര കാണാമെന്നതിനാൽ ഇത് വോട്ടർമാരെ സാധ്യതയുെണ്ടന്നും ഹരജിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.