വഡോദര ബോട്ടപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ വഡോദര ബോട്ടപകടത്തിൽ 14 സ്‌കൂൾ കുട്ടികളും രണ്ട് അധ്യാപകരും മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. ജനുവരി 18-നാണ് അപകടം നടന്നത്. വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബോട്ട് അമിതഭാരത്തെ തുടർന്ന് ഹാർനി തടാകത്തിലേക്ക് മറിയുകയായിരുന്നു.
കഴിഞ്ഞ ദശകത്തിൽ മാത്രം പാലം തകർന്ന് 11 അപകടങ്ങളും ബോട്ട് മറിഞ്ഞ് 12 അപകടങ്ങളുമാണ് ഉണ്ടായത്. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. 2022-ലെ മോർബി പാലം തകർച്ച ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾ ഉൾപ്പെട്ട ഒരു അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ പറയുന്നു. ഇന്ത്യയിൽ ഉടനീളം ഇത്തരം അപകടങ്ങൾ തുടർക്കഥയാണെന്നും ഈ ദുരന്തങ്ങളിൽ പലതിനും പൊതുവായ ടെംപ്ലേറ്റ് ഉണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ തങ്ങൾ ആശങ്കാകുലരാണെന്നും ഇതിൽ ഏകോപിതവും വ്യവസ്ഥാപിതവുമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ആവർത്തിച്ചുള്ള സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഹരജിക്കാർ മുന്നോട്ട് വെച്ചിരുന്നു. കൂടാതെ എല്ലാ ദുരന്തങ്ങളുടെയും അന്വേഷണത്തിനായി ഒരു സ്വതന്ത്ര ഏജൻസിയെ നിയമിക്കണമെന്നും അത് ഹൈകോടതിയോ സുപ്രീം കോടതിയോ നിരീക്ഷിക്കണമെന്നും പൊതുതാൽപര്യ ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.