Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾക്കൂട്ടകൊല:...

ആൾക്കൂട്ടകൊല: സുപ്രീംകോടതി ഉത്തരവ്​ പാലിക്കണമെന്നാവശ്യപ്പെട്ട്​ പൊതുതാൽപര്യ ഹരജി

text_fields
bookmark_border
ആൾക്കൂട്ടകൊല: സുപ്രീംകോടതി ഉത്തരവ്​ പാലിക്കണമെന്നാവശ്യപ്പെട്ട്​ പൊതുതാൽപര്യ ഹരജി
cancel
camera_altParticipant holding a placard during the protest rally in Delhi.

റാഞ്ചി: മോഷണക്കുറ്റം ആരോപിച്ച്​ തബ്​രിസ്​ അൻസാരി എന്ന മുസ്​ലിം യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊന്ന കേസിൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവ്​ പാലിക്കണമെന്നാവശ്യപ്പെട്ട്​ ഝാർഖണ്ഡ്​ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. മുൻ ഐ. എ.എസ്​ ഉദ്യോഗസ്ഥൻ ഹർഷ്​ മന്ദറാണ്​ പൊതുതാൽപര്യ ഹരജി ഫയൽചെയ്​തിരിക്കുന്നത്​. 2018ൽ പൊതുപ്രവർത്തകനായ തെഹ്​സീൻ പൂനാവാല നൽകിയ പൊതുതാൽപര്യ ഹരജിയിൽ ആൾക്കൂട്ടകൊലപാതകങ്ങൾക്കും മർദനങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാറുകൾ കർശന നിയമനടപടിയെടുക്കണമെന്ന്​ ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവ്​ കർശനമായി നടപ്പിലാക്കണമെന്നാണ്​​ ​ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഹർഷ്​ മന്ദർ ആവശ്യപ്പെടുന്നത്​.

ഗോരക്ഷയുടെ പേരിലും അല്ലാതെയുമു ള്ള ആൾക്കൂട്ട അതിക്രമങ്ങൾ തടയാൻ എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അതിക്രമങ്ങള്‍ നടക് കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ ചുമതലയാണെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ്​ പുറത്തുവന്ന ശേഷവും മിക്ക സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള അതിക്രമങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്ന്​ ഹരജിയിൽ ഹർഷ്​ മന്ദർ ചൂണ്ടികാണിക്കുന്നു. ഇൗ കാലയളവിൽ ഝാർഖണ്ഡിലാണ്​ കൂടുതൽ ആൾക്കൂട്ട അതിക്രമങ്ങൾ റിപ്പോർട്ട്​ ​െചയ്​തത്​. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആൾക്കൂട്ട ആക്രമണങ്ങളിൽ ഝാർഖണ്ഡിൽ മാത്രം 18 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം ഹരജിയിൽ വ്യക്തമാക്കുന്നു.

ജൂൺ 17നാണ്​ മോഷണക്കുറ്റമാരോപിച്ച്​ തബ്​രിസ്​ അൻസാരിയെ എന്ന യുവാവിനെ ആൾക്കൂട്ടം മണിക്കൂറുകളോളം മർദിച്ചത്​. ജൂൺ 22ന്​ തബ്​രിസ്​ കസ്​റ്റഡിയിൽ വെച്ച്​ മരിക്കുകയും ചെയ്​തു. ഝാർഖണ്ഡിലെ ഗുൽമയിൽ ഏപ്രിൽ ഒന്നിന്​ പ്രകാശ്​ ലക്ര എന്നയാളെയും ആൾക്കൂട്ടം മർദിച്ച്​ പരിക്കേൽപ്പിച്ചിരുന്നു. പശുവി​​​​​െൻറ തോലെടുത്തെന്ന്​ ആരോപിച്ചായിരുന്നു മർദനം. 2019 ലെ ആദ്യ ആൾക്കൂട്ട മർദന കേസുകളാണിത്​.

വിമർശനവുമായി യു.എസ്​ കമീഷൻ
വാ​ഷി​ങ്​​ട​ൺ: ഝാ​ർ​ഖ​ണ്ഡി​​ൽ മു​സ്​​ലിം യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ രാ​ജ്യ​ത്തി​നു പു​റ​ത്തും വി​മ​ർ​ശ​ന​മു​യ​രു​ന്നു. യു.​എ​സി​ലെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള ‘ക​മീ​ഷ​ൻ ഫോ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലീ​ജ്യ​സ്​ ഫ്രീ​ഡം’ , ​ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ക്ര​മ​വും മ​ർ​ദ​ന​വും ത​ട​യാ​ൻ ഉ​റ​ച്ച ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

മൃ​ഗീ​യ​മാ​യ കൊ​ല​യെ ശ​ക്​​​ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ന്നു​വെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്​​മ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും കമീഷൻ ​അ​ധ്യ​ക്ഷ​ൻ ടോ​ണി പെ​ർ​കി​ൻ​സ്​ പ​റ​ഞ്ഞു. 2018ൽ ​കമീഷൻ പു​റ​ത്തു​വി​ട്ട പ്ര​ത്യേ​ക റി​പ്പോ​ർ​ട്ടി​ലും ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ അ​ര​ങ്ങേ​റു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ഝാ​ർ​ഖ​ണ്ഡി​ലെ ഗ്രാ​മ​ത്തി​ൽ ത​ബ്​​രീ​സ്​ അ​ൻ​സാ​രി​യെ​ന്ന 24കാ​ര​നെ ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​​ മോ​ഷ​ണ​ക്കു​റ്റ​മാ​രോ​പി​ച്ച് ഹി​ന്ദു​ത്വ​വാ​ദി​ക​ൾ കെ​ട്ടി​യി​ട്ട്​ മ​ർ​ദി​ക്കു​ക​യും ‘ജ​യ്​ ശ്രീ​രാം, ജ​യ്​ ഹ​നു​മാ​ൻ’ വി​ളി​പ്പി​ക്കു​ക​യും ചെ​യ്​​ത​ത്. അ​വ​ശ​നാ​യ അ​ൻ​സാ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ​മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞ്​ മ​ര​ണ​മ​ട​ഞ്ഞു.


തബ്​രീസി​​​െൻറ വിധവക്ക്​ അഞ്ചുലക്ഷവും ജോലിയും വാഗ്​ദാനം ചെയ്​ത് വഖഫ്​ ബോർഡ്​
ന്യൂ​ഡ​ൽ​ഹി: ഝാ​ർ​ഖ​ണ്ഡി​ൽ ഹി​ന്ദു​ത്വ​തീ​വ്ര​വാ​ദി​ക​ൾ മ​ർ​ദി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ 24കാ​ര​നാ​യ ത​ബ്​​രീ​സ്​ അ​ൻ​സാ​രി​യു​ടെ വി​ധ​വ​ക്ക്​ ​ജോ​ലി​യും അ​ഞ്ചു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന്​ ഡ​ൽ​ഹി വ​ഖ​ഫ്​ ബോ​ർ​ഡ്. ബോ​ർ​ഡ്​ അ​ധ്യ​ക്ഷ​നും ആ​പ്​ എം.​എ​ൽ.​എ​യു​മാ​യ അ​മാ​ന​ത്തു​ല്ല ഖാ​ൻ ആ​ണ്​ സ​ഹാ​യ വാ​ഗ്​​ദാ​നം ചെ​യ​്​​ത​ത്. വ​ഖ​ഫ്​​ ബോ​ർ​ഡി​ൽ ത​ന്നെ​യാ​യി​രി​ക്കും ജോ​ലി ന​ൽ​കു​ക. കേ​സ്​ കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ നി​യ​മ​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtJharkhandindia newslynchingComplianceDirective
News Summary - PIL Filed At Jharkhand High Court For Compliance Of SC Directive In Lynching Cases- India news
Next Story