ഓൺലൈൻ സൈറ്റുകളിൽ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ കാവിനിറത്തിൽ അടയാളപ്പെടുത്തണമെന്ന് ഹരജി
text_fieldsഅഹ്മദാബാദ്: ഓൺലൈൻ വിൽപന വെബ് സൈറ്റുകളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനായി കാവി നിറം നൽകണമെന്ന് ഗുജറാത്ത് ഹൈകോടതിയിൽ ഹരജി. നിരക്ഷരരായവർക്കും അറിവില്ലാത്തവർക്കും ഇന്ത്യൻ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ തിരിച്ചറായാൻ കാവിനിറം നൽകുന്നത് സഹായിക്കും. അഹ്മദാബാദ് സ്വദേശിയായ അഡ്വ. യാതിൻ സോണിയാണ് ഗുജറാത്ത് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
നിലവിൽ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ തിരിച്ചറിയുന്നതിനായി യാതൊരു മാർഗങ്ങളും ഓൺലൈൻ വിൽപ്പന സൈറ്റുകളിൽ ലഭ്യമല്ല. ഉൽപ്പന്നം നിർമിച്ച സ്ഥലം, മറ്റു വിശദാംശങ്ങൾ തുടങ്ങിയ ലഭ്യമല്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകും. ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ തിരിച്ചറിയുന്നതിനായി കാവിനിറമോ ഓറഞ്ച് നിറമോ അടങ്ങുന്ന കോഡുകൾ നൽകണം. കാവിനിറം അടയാളപ്പെടുത്തുന്നത് എളുപ്പം തിരിച്ചറിയാൻ സഹായിക്കുമെന്നുമാണ് ഹരജിയുടെ ഉള്ളടക്കം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരത് പ്രഖ്യാപനത്തിൽ സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത്തരത്തിൽ എല്ലാ ഉൽപ്പന്നങ്ങളും നിറം വെച്ച് അടയാളപ്പെടുത്തിയാൽ എളുപ്പത്തിൽ തിരിച്ചറിയാനാകും.
വിദേശത്ത് നിർമിക്കുന്ന ഇന്ത്യന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നീല നിറമുള്ള കോഡും പൂര്‍ണമായും വിദേശത്ത് നിർമിച്ച ഉല്‍പ്പന്നങ്ങളാണെങ്കില്‍ അവക്ക് ചുവന്ന നിറത്തിലുള്ള കോഡും നൽകണം. വിദേശകമ്പനികളുടെ ഒരു ഉൽപ്പന്നം ഇന്ത്യയിലാണ് നിർമിക്കുന്നതെങ്കിൽ മഞ്ഞ നിറത്തിലുള്ള കോഡ് നല്‍കണം. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണെങ്കില്‍ പിങ്ക് നിറത്തിൽ കോഡ് നൽകണമെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.