വന്യമൃഗ ആക്രമണം: തിരുപ്പതിയിൽ തീർത്ഥാടകർക്ക് മരവടി നൽകും; വഴിയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും
text_fieldsഹൈദരാബാദ്: തിരുപ്പതിയിൽ ആറു വയസുകാരിയെ പുലി കടിച്ചുകൊന്ന സംഭവത്തിന് പിന്നാലെ തീർത്ഥാടകർക്ക് പുതിയ മാർഗനിർദേശങ്ങളുമായി തിരുമല തിരുപ്പതി ബാലാജി ക്ഷേത്ര ബോർഡ്. ക്ഷേത്രത്തിലേക്ക് എത്തുന്ന തീർത്ഥാടകർ കയ്യിൽ വടി കരുതണമെന്നും സുരക്ഷാ ജീവനക്കാരന്‍റെ അകമ്പടിയോടെ യാത്ര ചെയ്യണമെന്നും നിർദേശമുണ്ട്.
വന്യജീവികളുടെ അതിക്രമങ്ങളെ ചെറുക്കാനാണ് നടപടിയെന്നാണ് വിശദീകരണം. കാൽനടയായി ക്ഷേത്രത്തിലേക്ക് എത്തുന്ന തീർത്ഥാടകർ മൂറ് പേരടങ്ങുന്ന ബാച്ചുകളായി വേണം സഞ്ചരിക്കാൻ. ഇവർ സുരക്ഷാ ജീവനക്കാരന്‍റെ അകമ്പടിയോടെയാണ് സഞ്ചരിക്കേണ്ടതെന്നും ബോർഡ് വ്യക്തമാക്കി. വന്യജീവികളുടെ ആക്രമണം തടയാൻ എല്ലാവർക്കും മരത്തടികൾ നൽകും. വഴിയരികിൽ കാണുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് വിലക്കുണ്ട്. പാതയിലൂടനീളം സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. പ്രദേശത്ത് ഡ്രോൺ കാമറകൾ ഉറപ്പാക്കും, ആനിമൽ ട്രാക്കർമാർ എന്നിവരെ നിയോഗിക്കും. ഏഴാം മൈൽ, ഗാലിഗോപുരം, അലിപിരി തുടങ്ങി മറ്റ് പ്രധാന പോയിന്‍റുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും ബോർഡ് വ്യക്തമാക്കി.
അലിപിരിയിൽ വെച്ചായിരുന്നു ആറുവയസുകാരി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് പോകുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.