യു.പിയിൽ ‘ജനത കർഫ്യു’ ഘോഷയാത്രയിൽ എസ്.പിയും മജിസ്‌ട്രേറ്റും -video
text_fieldsപിലിഭിത്ത്: കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനിടെ നടന്ന പ്ലേറ്റ് കൊട്ടൽ ഘോഷയാത്രയിൽ എസ്.പിയും ജില്ലാ മജിസ്‌ട്രേറ്റും പങ്കെടുത്തത് വിവാദമാകുന്നു. ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് നടന്ന ജനത കര്ഫ്യൂവിെൻറ ഭാഗമായാണ് കൈയടിച്ചും പാത്രങ്ങള്‍ കൊട്ടിയും മണികിലുക്കിയും ജനങ്ങള്‍ ഘോഷയാത്ര നടത്തിയത്
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പിലിഭിത്ത് എസ്.പി അഭിഷേക് ദീക്ഷിതും ജില്ല മജിസ്‌ട്രേറ്റ് വിഭവ് ശ്രീവാസ്തവയുമാണ് ഘോഷയാത്രക്ക് നേതൃത്വം നല്‍കിയത്. കുട്ടികളടക്കം നിരവധി പേർ പാത്രങ്ങള്‍കൊട്ടിയും മണികിലുക്കിയും ഇവരോടൊപ്പമുണ്ടായിരുന്നു. സംഭവത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിരുത്തരവാദപരമായ നടപടിയാണ് എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിെൻറയും ഭാഗത്തുനിന്നുണ്ടായതെന്ന് വരുണ്‍ ഗാന്ധി എം.പി കുറ്റപ്പെടുത്തി. പക്വമായ പെരുമാറ്റം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം. ജനതാകര്‍ഫ്യൂ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും കര്‍ഫ്യൂ ലംഘനം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി പിലിഭിത്ത് പോലീസ് രംഗത്തെത്തി. ‘ഇവർ പോകുന്നതിനിടെ ചില ആളുകള്‍ ഒപ്പം ചേരുകയായിരുന്നു. അവരോട് വീടുകളിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ബലപ്രയോഗം നടത്തുന്നത് ശരിയല്ലാത്തത്‌കൊണ്ട് അതുണ്ടായില്ല. ഇക്കാര്യത്തില്‍ ഏകപക്ഷീയമായ പ്രചാരണമാണ് നടത്തുന്നത്' പോലീസ് വിശദീകരണ കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.