1971ൽ പാകിസ്താനിലേക്ക് റാഞ്ചിയ വിമാനത്തിെൻറ പൈലറ്റ് എം.കെ. കച്ച്റു നിര്യാതനായി
text_fieldsഫരിദാബാദ് (ഹരിയാന): 1971 ജനുവരിയിൽ പാകിസ്താനിലേക്ക് രണ്ട് കശ്മീരികൾ റാഞ്ചിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിെൻറ പൈലറ്റ് ക്യാപ്റ്റൻ എം.കെ. കച്ച്റു (93) നിര്യാതനായി. ഇന്ത്യ-പാക് ബന്ധത്തിൽ കനത്ത വിള്ളൽ വീഴ്ത്തിയ വിമാനറാഞ്ചലിെൻറ നേർ സാക്ഷിയായിരുന്നു അദ്ദേഹം. 26 യാത്രക്കാരും നാലു ജീവനക്കാരുമായി ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പറന്നുയർന്ന വിമാനം റാഞ്ചികൾ ലാഹോറിലേക്ക് തിരിച്ചുവിടുകയായിരുന്നു.
അന്ന് പാക് വിദേശകാര്യ മന്ത്രിയായിരുന്ന സുൽഫിക്കർ അലി ഭുേട്ടാ ലാഹോർ വിമാനത്താവളത്തിലെത്തി റാഞ്ചികളെ പ്രകീർത്തിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇന്ത്യൻ ജയിലിൽ കഴിയുന്ന ചില തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യമാണ് റാഞ്ചികൾ ഉന്നയിച്ചത്. എന്നാൽ, ഇന്ത്യ അതു തള്ളി. പിന്നീട് യാത്രക്കാരെയും ക്യാപ്റ്റൻ കച്ച്റു അടക്കം വിമാന ജീവനക്കാരെയും അമൃതസർ വഴി ഇന്ത്യയിലേക്ക് അയച്ചു. ഇതിന് തിരിച്ചടിയായി പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് ഇന്ത്യ നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.