പിണറായി വാക്കുപാലിച്ചു; ജുനൈദിെൻറ നാട്ടിൽ പെൺപള്ളിക്കൂടം ഉയരും
text_fieldsന്യൂഡൽഹി: പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങെവ ട്രെയിനിൽ കൊല്ലപ്പെട്ട ജുനൈദിെൻറ പേരിൽ ഇനി നാട്ടിൽ പെൺപള്ളിക്കൂടം ഉയരും. ഇതിന് സഹായമായി ജുനൈദിെൻറ കുടുംബത്തിന് സി.പി.എം കേരള ഘടകം 10 ലക്ഷം രൂപ നൽകി. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിെൻറ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ജുനൈദിെൻറ പിതാവ് ജലാലുദ്ദീനും മാതാവ് സൈറക്കും തുക കൈമാറിയത്. കുടുംബേത്താട് െഎക്യദാർഢ്യം പ്രകടിപ്പിക്കുന്ന സംസ്ഥാനസമിതിയുടെ കത്തും കൈമാറി.
ഡൽഹി-മഥുര ട്രെയിനിൽ സഞ്ചരിക്കെവയാണ് ഹരിയാന വല്ലഭ്ഘട്ട് സ്വേദശിയായ 16കാരൻ ജുനൈദ് ഒരുകൂട്ടം ആളുകളുടെ വർഗീയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ വന്നപ്പോൾ കേരള ഹൗസിലെത്തിയ രക്ഷിതാക്കൾ ജുനൈദിെൻറ പേരിൽ പെൺകുട്ടികൾക്കായി ഒരു സ്കൂൾ ആരംഭിക്കാൻ സഹായം അഭ്യർഥിച്ചിരുന്നു. അന്ന് അദ്ദേഹം നൽകിയ ഉറപ്പ് പ്രകാരമാണ് സംസ്ഥാനസമിതി ധനസഹായം നൽകിയത്.
അഞ്ചുലക്ഷം രൂപയുടെ വീതം രണ്ട് ചെക്കുകൾ ജലാലുദ്ദീനും സൈറക്കുമായി സി.പി.എം ഹരിയാന സംസ്ഥാന സെക്രട്ടറി സുരീന്ദർ മാലിക്കും വൃന്ദ കാരാട്ടുമാണ് കൈമാറിയത്. ജുനൈദിെൻറ സഹോദരങ്ങളായ ഹാഷിം, ഷാഖിർ എന്നിവരും മറ്റു ബന്ധുക്കളും നാട്ടുകാരും പെങ്കടുത്ത െഎക്യദാർഢ്യ സമ്മേളനവും നടന്നു. ജുനൈദിെൻറ കുടുംബത്തോട് കേരളത്തിലെ ജനങ്ങളും സി.പി.എമ്മും പുലർത്തുന്ന െഎക്യദാർഢ്യത്തിെൻറ ഭാഗമാണ് സഹായമെന്ന് വൃന്ദ പറഞ്ഞു. കുടുംബത്തിന് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയാവുമെന്നും അവർ വ്യക്തമാക്കി.
ജുനൈദ് വധക്കേസ് പ്രതികളായ ആറിൽ നാലുപേർക്കും ജാമ്യം ലഭിച്ചെന്ന് പറഞ്ഞ സൈറ, ഹരിയാന സർക്കാറിേനാട് തങ്ങൾ നീതിയല്ലാതെ മറ്റൊന്നും ചോദിക്കില്ലെന്നും പറഞ്ഞു. ‘‘എന്നാൽ, കേരളത്തിലെ ജനങ്ങളോട് സഹായം ചോദിച്ചു. ലഭിക്കുകയും ചെയ്തു. കേരളം നൽകുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദിയുമുണ്ട്’’-അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.