സുരക്ഷാ പ്രശ്നം: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാൽ പൊലീസ് തടഞ്ഞു
text_fieldsഭോപാല്‍: മഹാരാഷ്ട്രയിലെ ഭോപാലില്‍ മലയാളി സംഘടനയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനത്തെിയ മുഖ്യമന്ത്രി പിണറായി വിജയനെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞു. സമ്മേളനവേദിയായ ഭോപാല്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്ക് പുറപ്പെട്ട് പാതിവഴിയത്തെിയപ്പോഴാണ് ആര്‍. എസ്.എസിന്‍െറ പ്രതിഷേധം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പൊലീസ് മുഖ്യമന്ത്രിയെ മടക്കി അയച്ചത്.
പ്രതിഷേധമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ പരിപാടി ഒഴിവാക്കണമെന്ന് എസ്.പിയുടെ നിര്‍ദേശമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായതിനാല്‍ സുരക്ഷാപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വിലക്കിയാല്‍ അക്കാര്യം ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്ന് അറിയിച്ച് പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. യുനൈറ്റഡ് മലയാളി അസോസിയേഷന്‍, ഭോപാല്‍ മലയാളി അസോസിയേഷന്‍, സൗത്ത് ഭോപാല്‍ മലയാളി അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പിണറായി വിജയന് സ്വീകരണം ഒരുക്കിയിരുന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കിയ പൊലീസ് നടപടിയില്‍ മധ്യപ്രദേശ് ചീഫ്സെക്രട്ടറി ഖേദം പ്രകടിപ്പിച്ചു. കേരള ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദിനോടാണ് മധ്യപ്രദേശ് ചീഫ്സെക്രട്ടറി ഖേദം പ്രകടിപ്പിച്ചത്. വിവരം അറിഞ്ഞ് താന്‍ മധ്യപ്രദേശ് ചീഫ്സെക്രട്ടറി ബസന്ത് പ്രതാപ് സിങ്ങിനെ ഫോണില്‍ വിളിച്ചതായി വിജയാനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു. താന്‍ വിവരം അറിയിച്ചപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും തെറ്റായിപ്പോയെന്നും വ്യക്തമാക്കി. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് അറിയിച്ചെന്നും വിജയാനന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.