റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പിയൂഷ് ഗോയൽ
text_fieldsന്യൂഡല്‍ഹി: റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാൽ, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ റെയിൽവേ വികസനത്തിന് തടസ്സമാകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിൽനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു-സ്വകാര്യ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകൂ. ഇന്ത്യന്‍ റെയില്‍വേ എന്നാല്‍ ഓരോ ഇന്ത്യക്കാരെൻറയും സ്വത്താണ്. അത് തുടരും. റെയില്‍വേ എക്കാലവും സർക്കാറിെൻറതന്നെ ഭാഗമായിരിക്കുമെന്നും മന്ത്രി പാർലമെൻറിൽ വ്യക്തമാക്കി.
2019 -20 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ നിക്ഷേപം 1.5 ലക്ഷം കോടി രൂപയായിരുന്നത് മോദിസര്‍ക്കാര്‍ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ 2.15 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ റെയില്‍ അപകടങ്ങള്‍മൂലം രാജ്യത്ത് ഒരാള്‍പോലും മരിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷക്കാണ് റെയില്‍വേ ഏറ്റവുമധികം മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.