ബുള്ളറ്റ് ട്രെയിൻ പൂർണ്ണ സുരക്ഷിതമെന്ന് ഗോയൽ
text_fieldsമുംബൈ: ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ ന്യായീകരിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ് പദ്ധതിയെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. മുംബൈ-അഹമ്മദാബാദ് പാതയിലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്.
പൂജ്യം ശതമാനം പലിശ നിരക്കിലാണ് പദ്ധതിക്കായി സഹായധനം ലഭിക്കുന്നത്. പൂർണമായും സുരക്ഷിതമായ സാേങ്കതിക വിദ്യയാണിത്. അപകടങ്ങൾ കുറവാണെന്നും പിയുഷ് ഗോയൽ പറഞ്ഞു.
മുംബൈയിൽ പാലം തകർന്ന് വീണ് 23 പേർ മരിച്ചതിനെ തുടർന്നാണ് ബുള്ളറ്റ് ട്രെയിനിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നത്. മഹാരാഷ്ട്ര നവനിർമാണ സേന അധ്യക്ഷൻ രാജ്താക്കാറെ, ശിവസേന തലവൻ ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാവ് പി.ചിദംബരം എന്നിവർ ബുള്ളറ്റ് ട്രെയിനിനെതിരെ വിമർശനങ്ങളുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.