ബജറ്റ് അവതരിപ്പിക്കാനായി പീയൂഷ് ഗോയൽ പാർലമെൻറിലെത്തി
text_fieldsന്യൂഡൽഹി: ഇടക്കാല കേന്ദ്രബജറ്റ് അവതരിപ്പിക്കാനായി കേന്ദ്ര ധനകാര്യ മന്ത്രി പീയൂഷ് ഗോയൽ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് പ്രധാന ബജറ്റ് രേഖകളുമായി പാർലമെൻറിലെത്തി. രാവിലെ 11ന് ബജറ്റ് ലോക്സഭയിൽ അവതരിപ്പിക്കും. അതിന് മുന്നോടിയായി രാഷ്ട്രപതിയിൽ നിന്ന് അംഗീകാരം തേടി. എല്ലാവരെയും പരിഗണിക്കുന്നതായിരിക്കും ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു.
ബജറ്റിെൻറ കോപ്പികൾ ഇത്തവണ എം.പിമാർക്ക് മാത്രമാണ് വിതരണം ചെയ്യുന്നത്. മാധ്യമങ്ങൾക്ക് ഒാൺലൈൻ വഴി ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഇടക്കാല ബജറ്റ് എന്നാണ് പേരെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂർണ ബജറ്റ് ആകാൻ സാധ്യതയുെണ്ടന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
മൂന്ന് പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞടുപ്പുകളിൽ പരാജയം രുചിച്ച ബി.ജെ.പി ജനങ്ങളെ കൂടെ നിർത്താനുള്ള അവസാന അവസരമായാണ് ഇൗ ബജറ്റിനെ നോക്കിക്കാണുന്നത്. ലോക്സഭ തെരഞ്ഞെടുപ്പു നേരിടാൻ ഒരുങ്ങുന്ന മോദി സർക്കാറിെൻറ അവസാന ബജറ്റിൽ ജനപ്രിയത നേടാനുള്ള വാഗ്ദാനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.