മൻമോഹൻ സിങ്ങിെൻറ അധികാരത്തെ ചോദ്യം ചെയ്യുന്ന ഇ-മെയിലുകളുമായി പീയുഷ് ഗോയൽ രംഗത്ത്
text_fieldsന്യുഡൽഹി: മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന യു.പി.എ മന്ത്രിസഭയെ നയിച്ചത് മന്ത്രിസഭക്ക് പുറത്തു നിന്നുള്ളവരാണെന്ന ആരോപണം തെളിയിക്കാൻ രാഹുൽ ഗാന്ധിയും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും തമ്മിൽ നടന്ന ഇ-മെയിൽ സംഭാഷണവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രംഗത്ത്.
പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ മറികടന്ന് ഭരണം നടന്നിരുന്നുവെന്ന ബി.െജ.പി ആരോപണം തെളിയിക്കുന്നതിനായാണ് ഇ-മെയിലുകളുമായി പീയുഷ് ഗോയൽ രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്തിലെ ഒരു പദ്ധതിെയ കുറിച്ചാണ് ഇരുവരുെടയും സംഭാഷണം. ജയന്തി നടരാജൻ ചില പദ്ധതികളെ കുറിച്ച് രാഹുലിനോട് പറയുന്നതും പദ്ധതി നടപ്പിലാക്കുന്നതിന് രാഹുലിെൻറയും സോണിയയുെടയും മാർഗ നിർദേശം ആവശ്യപ്പെടുകയും ചെയ്യുന്നു. ഗുജറാത്തിെല പദ്ധതികൾക്ക് നിയമം കർക്കശമായി പാലിച്ചുമാത്രമേ പാരിസ്ഥിതിക അനുമതി നൽകാവൂ എന്ന് രാഹുൽ മറുപടി നൽകിയിരിക്കുന്നു. സന്ദേശങ്ങൾ പീയുഷ് ഗോയൽ വാർത്താസേമ്മളനം വിളിച്ചാണ് വെളിപ്പെടുത്തിയത്.
ജയന്തിയുെട അഴിമതി യഥാർഥത്തിൽ രാഹുലിെൻറതായിരുന്നുവെന്ന് ഗോയൽ ആരോപിച്ചു. മാത്രമല്ല, യു.പി.എ ഭരണത്തിൽ മൻമോഹൻ സിങിനെ ഒരു പങ്കും ഇല്ലായിരുന്നെന്നാണ് ഇൗ സന്ദേശങ്ങൾ കാണിക്കുന്നതെന്നും ഗോയൽ ആരോപിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽ വികസനങ്ങൾക്ക് തടയിടാൻ കേൺഗ്രസ് ശക്തമായി ശ്രമിച്ചുവെന്നും ഗോയൽ ആരോപിക്കുന്നു.
മൻമോഹൻ സിങ്ങിെന കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അപവാദം പ്രചരിപ്പിക്കുന്നുെവന്ന് മൻമോഹൻ സിങ് ആരോപിക്കുന്നതിെൻറ വിഡിയോ കോണഗ്രസ് പുറത്തിറക്കിയതിനു പിറകെയാണ് കോൺഗ്രസിനെ ആക്രമിച്ച് ബി.ജെ.പിയും രംഗത്തെത്തിയിരിക്കുന്നത്. 2015ൽ കോൺഗ്രസ് വിട്ട ജയന്തി നടരാജൻ രാഹുലിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.