യോഗികൾക്കും മഹാരാജാക്കന്മാർക്കും ക്ഷേത്രങ്ങളിലും മഠങ്ങളിലുമാണ് ഇടങ്ങളുള്ളത്, രാഷ്ട്രീയത്തിലല്ല -പ്രണിതി ഷിൻഡെ
text_fieldsമുംബൈ: യോഗികളും മഹാരാജാക്കന്മാരും ക്ഷേത്രങ്ങളിലും മഠങ്ങളിലുമാണ് ഉണ്ടാകേണ്ടതെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിൽ അല്ലെന്നും സോലാപൂർ കോൺഗ്രസ് എം.എൽ.എ പ്രണിതി ഷിൻഡെ. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതെന്നും ഇത് ബി.ജെ.പിക്ക് സംസ്ഥാനത്ത് മികച്ച വിജയം നൽകിയെന്നും അവർ പറഞ്ഞു. സോലാപൂരിൽ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
"ഞങ്ങൾക്ക് യോഗിമാരോടും മഹാരാജാക്കന്മാരോടും ബഹുമാനമുണ്ട്, പക്ഷേ അവരുടെ സ്ഥാനം ക്ഷേത്രങ്ങളിലും മഠങ്ങളിലുമാണ്, രാഷ്ട്രീയത്തിലല്ല. യോഗികളും മഹാരാജാക്കന്മാരും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന നിമിഷം രാജ്യം നശിച്ചു തുടങ്ങും," - പ്രണിതി ഷിൻഡെ പറഞ്ഞു.
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിന് ഒരു വർഷത്തോളം കേന്ദ്രം കാത്തിരുന്നെന്നും ഈകാലയളവിൽ 700ലധികം ആളുകൾക്ക് ജീവന്‍ നഷ്ടപ്പെട്ടതായും പ്രണിതി ഷിൻഡെ ആരോപിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുശീൽകുമാർ ഷിൻഡെയുടെ മകളാണ് പ്രണിതി ഷിൻഡെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.