Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമബംഗാളിൽ ജൂൺ...

പശ്​ചിമബംഗാളിൽ ജൂൺ ഒന്ന്​ മുതൽ ആരാധനാലയങ്ങൾ തുറക്കു​െമന്ന്​ മമത

text_fields
bookmark_border
പശ്​ചിമബംഗാളിൽ ജൂൺ ഒന്ന്​ മുതൽ ആരാധനാലയങ്ങൾ തുറക്കു​െമന്ന്​ മമത
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിൽ ജൂൺ ഒന്ന്​ മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന്​ മുഖ്യമന്ത്രി മമത ബാനർജി. അമ്പലങ്ങളും പള്ളികളും ഗുരുദ്വാരകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

എന്നാൽ, ആരാധനാലയങ്ങളിൽ 10ൽ കൂടുതൽ ആളുകൾക്ക്​ പ്രവേശനാനുമതിയുണ്ടാവില്ല. കൂട്ട പ്രാർഥന നടത്താനും അനുവദിക്കില്ലെന്നും മമത വ്യക്​തമാക്കി. തേയില, പരുത്തി വ്യവസായങ്ങൾക്ക്​ 100 തൊഴിലാളികളുമായി പ്രവർത്തിക്കാനുള്ള അനുമതിയും മമത നൽകി. 

നാലാം ഘട്ട ലോക്​ഡൗൺ ഞായറാഴ്​ച അവസാനിക്കാനിരികെയാണ്​ മമത ഇളവുകൾ നൽകിയത്​. ലോക്​ഡൗൺ രണ്ടാഴ്​ചത്തേക്ക്​ കൂടി നീട്ടുമെന്നാണ്​ കേന്ദ്രസർക്കാർ നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamatha banarjimalayalam newsindia newscovid 19lock down
News Summary - Places Of Worship To Open In Bengal From June 1: Mamata Banerjee-India news
Next Story