ഡൽഹിയിലെ പാലത്തിനടിയിൽ വിമാനം കുടുങ്ങി; വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പാലത്തിനടിയിൽ കുടുങ്ങിയ വിമാനത്തിന്‍റെ വിഡിയോ കണ്ട് പലരും അന്തംവിട്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിന് സമീപമാണ് സംഭവം.
എയർ ഇന്ത്യ ഉപേക്ഷിച്ച വിമാനം പൊളിക്കാനായി റോഡിലൂടെ കൊണ്ടുപോകുന്നതിനിടെയാണ് പാലത്തിനടിയിൽ കുടുങ്ങിയത്. ചിറകുകൾ ഒഴിവാക്കിയശേഷമാണ് ഡൽഹി - ഗുരുഗ്രാം ഹൈവേയിലൂടെ വിമാനം കൊണ്ടുപോയത്. വിമാനം കുടുങ്ങിയതോടെ റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
വിഡിയോ വൈറലായതോടെ പ്രതികരണവുമായി എയർ ഇന്ത്യ രംഗത്തുവന്നു. വിമാനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി വിൽപ്പന നടത്തിയതായി എയർ ഇന്ത്യ അറിയിച്ചു. വിമാനം െപാളിക്കാൻ വാങ്ങിയവർ ശനിയാഴ്ച രാത്രി കൊണ്ടുപോകുേമ്പാൾ പാലത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഈ വിമാനവുമായി എയർ ഇന്ത്യക്ക് ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും അധികൃതർ അറിയിച്ചു.
കുടുങ്ങിയ വിമാനം തങ്ങളുടെ ഭാഗമല്ലെന്ന് ഡൽഹി എയർപോർട്ട് അധികൃതരും വ്യക്തമാക്കി. 'വിമാനം ചിറകുകളില്ലാതെയാണ് കൊണ്ടുപോകുന്നത്. പൊളിക്കാനുള്ളതാണിത്. ഡ്രൈവറുടെ ഭാഗത്ത് പറ്റിയ പിശകാകും വിമാനം കുടുങ്ങാൻ കാരണം' -എയർപോർട്ട് അധികൃതർ കൂട്ടിച്ചേർത്തു.
സമാന രീതിയിൽ മുമ്പും വിമാനം പാലത്തിനടിയിൽ കുടുങ്ങിയതിന്‍റെ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. 2019ൽ പശ്ചിമ ബംഗാളിലെ ദുർഗാപുരിലായിരുന്നു സംഭവം. വിമാനം പൊളിക്കാനായി ട്രക്കിൽ കൊണ്ടുപോകുേമ്പാൾ കുടുങ്ങുകയായിരുന്നു.
#WATCH An @airindiain plane ✈️ (not in service) got stuck under foot over bridge. Can anyone confirm the date and location?
— Ashoke Raj (@Ashoke_Raj) October 3, 2021
The competition starts now👇 pic.twitter.com/pukB0VmsW3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.