അടല്‍ തുരങ്കപാത: സോണിയഗാന്ധിയുടെ പേരിലുള്ള ഉദ്ഘാടന ശിലാഫലകം നീക്കി
text_fieldsണ്ഡിഗഢ്: അടല്‍ തുരങ്കപാതയില്‍ നിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരിലുള്ള ഉദ്ഘാടന ശിലാഫലകം നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് ഘടകം. പദ്ധതി ഉദ്ഘാടന വേളയിൽ സ്ഥാപിച്ച ഫലകമാണ് നീക്കം ചെയ്തത്.
2010 ജൂണ്‍ 28ന് മണാലിയിലെ ധുണ്ഡിയില്‍ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത് സോണിയ ഗാന്ധിയാണ്. രോഹ്താങ് ടണൽ പ്രൊജക്റ്റ് എന്ന പേരിൽ തുരങ്ക പാത നിർമാണം ആരംഭിച്ചതും യു.പി.എ സർക്കാർ ആയിരുന്നു. അന്ന് സ്ഥാപിച്ച സോണിയയുടെ പേര് ആലേഖനം ചെയ്ത ഫലകം നീക്കിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ഫലകം എത്രയും വേഗം പുനഃസ്ഥാപിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പി.സി.സി അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോഡ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന് കത്തെഴുതി. ഇത്തരത്തിൽ ശിലാഫലകം നീക്കം ചെയ്തത് ജനാധിപത്യവിരുദ്ധവും പാരമ്പര്യത്തിന് നിരക്കാത്തതതും നിയമവിരുദ്ധവുമാണെന്ന് കുൽദീപ് പറഞ്ഞു.
ഒക്ടോബര്‍ മൂന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടല്‍ തുരങ്കത്തിൻെറ ഉദ്ഘാടനം നിര്‍വഹിച്ചത്. 2019ലാണ് റോഹ്താങ് തുരങ്കെമന്ന പേര് അടൽ ടണലെന്ന് മാറ്റിയത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണയിലാണ് അടൽ ടണലെന്ന് പേരിട്ടത്. ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈആൾട്ടിറ്റിയൂഡ് തുരങ്കമാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.