കശ്മീരിൽ പെല്ലറ്റിന് പകരം പ്ലാസ്റ്റിക് ബുള്ളറ്റ്
text_fieldsമീറത്ത്: കശ്മീർതാഴ്വരയിൽ പ്രതിഷേധക്കാരെ നേരിടാൻ പെല്ലറ്റ് ഗണ്ണുകൾക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകൾ. 21,000 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകൾ താഴ്വരയിലേക്ക് അയച്ചതായി സി.ആർ.പി.എഫ് അറിയിച്ചു. താരതമ്യേന അപകടസാധ്യത കുറഞ്ഞ പ്ലാസ്റ്റിക് ബുള്ളറ്റുകൾ പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡി.ആർ.ഡി.ഒ) രൂപകൽപന ചെയ്തത്.
പുണെയിലെ ഒാർഡ്നൻസ് ഫാക്ടറിയിൽ നിർമിച്ച ഇവ എ.കെ സീരീസ് തോക്കുകൾക്ക് അനുയോജ്യമായ രീതിയിലാണ്. താഴ്വരയിൽ കല്ലെറിയുന്ന പ്രതിഷേധക്കാെര ചെറുക്കാൻ സേന ഇതുവരെ ഉപയോഗിച്ചതിൽ ഏറ്റവും അപകടം കുറഞ്ഞതാണ് പ്ലാസ്റ്റിക് ബുള്ളറ്റുകളെന്നും സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
എ.കെ 47, 56 സീരീസുകളാണ് കശ്മീരിലെ സി.ആർ.പി.എഫ് ജവാന്മാർ ഉപയോഗിക്കുന്നത്. ഇവക്ക് അനുയോജ്യമായ രീതിയിലാണ് പ്ലാസ്റ്റിക് ബുള്ളറ്റുകൾ.
കശ്മീരിലെ പെല്ലറ്റ് ഗണ്ണിെൻറ ഉപയോഗം ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.