Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2023 8:16 PM IST Updated On
date_range 23 Jun 2023 8:19 PM ISTമൂർഖന്റെ വയറ്റിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
text_fieldsbookmark_border
മംഗളൂറു: മൂർഖൻ പാമ്പ് വിഴുങ്ങി കുടലിൽ വ്രണമുണ്ടാക്കിയ പ്ലാസ്റ്റിക് പാത്രം വെറ്ററിനറി ഡോക്ടർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കവലപടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തിയുടെ മംഗളൂറു ബണ്ട്വാൾ വഗ്ഗയിലെ വീട്ടുവളപ്പിൽ അനങ്ങാനാവാതെ കിടന്ന പാമ്പിനെയാണ് ശസ്ത്രക്രിയക്ക് വിധേയമായത്.
വഗ്ഗയിലേ പാമ്പുപിടിത്തക്കാരൻ കിരണിന്റെ സഹായത്തോടെ പാമ്പിനെ വെറ്ററിനറി സർജൻ മംഗളൂരുവിലെ ഡോ. യശസ്വി നരവിയുടെ അടുത്ത് എത്തിച്ചു. എക്സ്റേയിൽ കണ്ടെത്തിയ പാത്രം പാമ്പിന് അനസ്തേഷ്യ നൽകിയ ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
അഞ്ചു മീറ്റർ നീളമുള്ള പെൺ മൂർഖന് 10 വർഷത്തോളം പ്രായമുണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞു. വനം അധികൃതരുടെ അറിവോടെ കാട്ടിൽ വിട്ടതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story