ഗുജറാത്തിൽ കെജ്‌രിവാളിനുനേരെ കുപ്പിയേറ്; സംഭവം ക്ഷേത്ര സന്ദർശനത്തിനിടെ
text_fieldsരാജ്കോട്ട്: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനുനേരെ കുപ്പിയേറ്. ഗുജറാത്തിലെ രാജ്കോട്ടിൽ ക്ഷേത്ര സന്ദർശനത്തിനിടെയാണ് സംഭവം.
ഗർബ ഉത്സവത്തിൽ പങ്കെടുക്കുന്നതിനാണ് കെജ്‌രിവാൾ രാജ്കോട്ടിലെ ഖോഡൽധാം ക്ഷേത്രത്തിലെത്തിയത്. ഇതിനിടെ ജനക്കൂട്ടത്തിൽനിന്ന് ഒരാൾ കുപ്പിവെള്ളം കെജ്‌രിവാളിനുനേരെ എറിയുകയായിരുന്നു. എന്നാൽ, കുപ്പി അദ്ദേഹത്തിനുമേൽ പതിച്ചില്ല.
അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ ആപ് പ്രവർത്തകർ ഇതുവരെ പരാതി നൽകിയിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു കെജ്‌രിവാൾ. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങളാണ് ആപ് നടത്തുന്നത്.
സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ആം ആദ്മി പാർട്ടി എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമിക്കുമെന്നും കച്ച് ജില്ലയുടെ എല്ലാ കോണുകളിലും നർമദാ ജലം എത്തിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ നേരത്തെ വാഗ്ദാനം നൽകിയിരുന്നു.
പാർട്ടി അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് സൗജന്യവും ഗുണനിലവാരവുമുള്ള ചികിത്സ ഉറപ്പാക്കുന്നതാനായി ഗുജറാത്തിലെ 33 ജില്ലകളിലും സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രി നിർമിക്കുമെന്നും വോട്ടർമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.