ഡല്‍ഹിയില്‍ അംബേദ്കറുടെ ജീവിതം ആസ്പദമാക്കി നാടകം പ്രദര്‍ശിപ്പിക്കും -കെജ്രിവാള്‍; വന്‍ സജ്ജീകരണം
text_fieldsന്യൂഡല്‍ഹി: ഡോ. ബി.ആര്‍ അംബേദ്കറുടെ ജീവിതം ആസ്പദമാക്കിയ നടാകം വിപുലമായ രീതിയില്‍ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 12 വരെ ഡല്‍ഹി ജെ.എല്‍.എന്‍ സ്റ്റേഡിയത്തിലായിരിക്കും പ്രദര്‍ശനമെന്നും അദ്ദേഹം അറിയിച്ചു.
അംബേദ്കറുടെ വേഷം അവതരിപ്പിക്കുന്നത് പ്രശസ്ത നടന്‍ റോണിത് റോയിയാണ്. 100 അടി സ്റ്റേജിന് മുകളില്‍ 40 അടിയുള്ള റിവോള്‍വിങ് സ്‌റ്റേജുമാണ് സജ്ജീകരിക്കുന്നത്. അംബേദ്കറുടെ ജീവിതത്തെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനമായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകമാകെ ബാബാസാഹെബിന് കോടിക്കണക്കിന് ആരാധകരുണ്ട്, താനും അതില്‍ ഒരാളാണ്. ജീവിതകാലം മുഴുവന്‍ അദ്ദേഹം പാവപ്പെട്ടവര്‍ക്കായി പോരാടിയെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ജനുവരി 5 മുതല്‍ പ്രദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ നീട്ടിവെക്കുകയായിരുന്നു.
വൈകുന്നേരം നാലിനും ഏഴിനുമായി ദിവസേനെ രണ്ടു പ്രദര്‍ശനമാണ് നടക്കുക. പൊതുജനങ്ങള്‍ക്ക് സൗജന്യമായി തന്നെ പ്രദര്‍ശനം കാണാന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.