ഇന്ത്യൻ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനിമുതൽ ഇന്ത്യൻ സംഗീതം -നിർദേശവുമായി വ്യോമയാന മന്ത്രാലയം
text_fieldsന്യൂഡൽഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം. ഇന്ത്യൻ കൗൺസൽ ഓഫ് കൾച്ചറൽ റിസർച്ചിന്‍റെ അഭ്യർഥന പ്രകാരം വ്യോമയാന മന്ത്രാലയം വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ഇതുസംബന്ധിച്ച് കത്തയച്ചു. ഇന്ത്യൻ സംഗീതം മത സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമെന്നാണ് കത്തിലെ പരാമർശം.
'ലോകമെമ്പാടുമുള്ള വിമാനങ്ങളിൽ വെയ്ക്കുന്ന സംഗീതം അതത് രാജ്യങ്ങൾക്ക് പ്രധാനപ്പെട്ടവയാണ്. ഉദാഹരണത്തിന് അമേരിക്കൻ വിമാനങ്ങളിൽ ജാസ്, ഓസ്ട്രിയൻ എയർലൈനുകളിൽ മൊസാർട്ട്, മിഡിൽ ഈസ്റ്റിൽനിന്നുള്ളവയിൽ അറബ് സംഗീതം. എന്നാൽ ഇന്ത്യൻ വിമാനങ്ങളിൽ നമ്മുടെ സംഗീതം വെക്കുന്നത് വിരളമാണ്. എന്നാൽ നമ്മുടെ സംഗീതത്തിന് ഒരു സമ്പന്ന പാരമ്പര്യവും സംസ്കാരവും ഉൾക്കൊള്ളുന്നു. ഇതിനുപുറമെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കതക്ക നിരവധി കാര്യങ്ങളും ഉൾപ്പെടുന്നു' -വ്യോമയാന മന്ത്രാലയം ജോയന്‍റ് സെക്രട്ടറി ഉഷ പധീ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനും വിമാനത്താവള അതോറിറ്റിക്കും അയച്ച കത്തിൽ പറയുന്നു.
ഡിസംബർ 23ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിലെ ഇന്ത്യന്‍ കൗൺസൽ ഓഫ് കൾച്ചറൽ റിസർച്ചിന്‍റെ ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇന്ത്യൻ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം വെക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി കൗൺസൽ ട്വീറ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു പ്രൊപോസൽ ഇന്ത്യൻ കൗൺസൽ ഓഫ് കൾച്ചറൽ റിസർച്ച് ചീഫും രാജ്യസഭ എം.പിയുമായ വിനയ് സഹസ്രബുദ്ധെ മന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.