നാടകത്തിൽ രാമനെ മോശമായി ചിത്രീകരിച്ചെന്ന്; കേസെടുത്തു
text_fieldsമുംബൈ: ‘രാംലീല’യുമായി ബന്ധപ്പെട്ട നാടകത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സാവിത്രി ഫുലെ പുണെ സർവകലാശാലക്കു കീഴിലെ ലളിത കലാ കേന്ദ്ര മേധാവിക്കും വിദ്യാർഥികൾക്കും എതിരെ കേസ്. പുണെ എ.ബി.വി.പി പ്രസിഡന്റ് ഹർഷവർദ്ധൻ ഹർപുടെ നൽകിയ പരാതിയിലാണ് കേസ്.
വെള്ളിയാഴ്ച വിദ്യാർഥികൾ ലളിത കലാ കേന്ദ്രത്തിലെ വേദിയിൽ അവതരിപ്പിച്ച ’ജബ് വി മെറ്റ്’ എന്ന നാടകത്തിനെതിരെയാണ് കേസ്. നാടകത്തിൽ രാമനെയും സീതയെയും കോമാളികളായി അവതരിപ്പിക്കുകയും അസഭ്യങ്ങൾ പറയിക്കുകയും സീത പുകവലിക്കുന്നതായി കണ്ടെന്നുമാണ് പരാതി. എ.ബി.വി.പി പ്രവർത്തകർ നാടകം തടയാൻ ശ്രമിച്ചതോടെ വാക്ക്തർക്കമുണ്ടായിരുന്നു. ലളിത കലാ കേന്ദ്രം മേധാവി ഡോ. പ്രവീൺ ദത്താത്രേയ ഭോലെ, നാടകം രചയിതാവ് ഭാവേഷ് പാട്ടീൽ, സംവിധായകൻ ജയ് പെഡ്നേകർ എന്നിവർക്കും നടന്മാരായ വിദ്യാർഥികൾക്കും എതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.