നിയമവാഴ്ച കൈയിലെടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല: പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: കുറ്റവാളികളെ ശിക്ഷിക്കുന്നത് നിയമപ്രകാരമായിരിക്കണമെന്നും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കു വേണ്ടി നിയമവാഴ്ച കൈയിലെടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം. പക്ഷേ അത് രാജ്യത്തെ നിയമം അനുസരിച്ചായിരിക്കണമെന്നും അവർ പറഞ്ഞു. മുൻ എം.പി ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് മരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അവർ. രാജ്യത്തെ നിയമങ്ങൾ ഭരണ ഘടനയിൽ എഴുതപ്പെട്ടതാണ്. അത് പരമപ്രധാനമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. പേരെടുത്ത പറയാതെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
"കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം, പക്ഷേ അത് രാജ്യത്തെ നിയമപ്രകാരമായിരിക്കണം. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനായി നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥകളെയും ലംഘിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് ഭൂഷണമല്ല” പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഷ് ട്രീയ നേതാവും സഹോദരനും പൊലീസ് കസ്റ്റഡിയിൽ വെടിയേറ്റ് മരിച്ചത് വ്യാപക വിമർശനത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്. നിരവധി രാഷ്ട്രീയ നേതാക്കളും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. ഏപ്രിൽ 13 മുതൽ യു.പി പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്നു കൊല്ലപ്പെട്ട ആതിഖും സഹോദരനും. ശനിയാഴ്ച രാത്രി 10.30 നാണ് പൊലീസ് കാവലിൽ കൊണ്ടു പോവുന്നതിനിടെയാണ് ഇരുവരെയും മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. മകനും സഹായിയും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലൊയാണ് ആതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.