സംസ്കൃതത്തിനു പകരം തൊഴിലധിഷ്ഠിത കോഴ്സ്: ആപ്പ് സർക്കാറിനെതിരെ ഹർജി
text_fieldsന്യൂഡൽഹി: െസക്കണ്ടറി ക്ലാസുകളിൽ സംസ്കൃതത്തിനു പകരം തൊഴിലധിഷ്ഠിത വിഷയങ്ങൾ പഠിപ്പിക്കാനുള്ള ആംആദ്മി സർക്കാറിെൻറ തീരുമാനത്തിനെതിരെ ഡൽഹി ഹൈകോടതിയിൽ ഹർജി. ഉറുദു, സംസ്കൃതം, പഞ്ചാബി പോലുള്ള ഭാഷകൾ സർക്കാറിെൻറ ഇത്തരം പ്രവർത്തികൾ മൂലം ഇല്ലാതാകുെമന്ന് കാണിച്ചാണ്ഡൽഹിയിലെ സംസ്കൃത് ശിക്ഷക് സംഘ് എന്ന സംഘടന പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. ദേശീയ വിദ്യാഭ്യാസ നയത്തിെനതിരാണ് ആംആദ്മി സർക്കാറിെൻറ തീരുമാനമെന്ന് സംഘടന ആരോപിക്കുന്നു.
മാത്രമല്ല, 10ാം ക്ലാസ് അക്കാദമിക്, വൊക്കേഷണൽ എന്നിങ്ങനെ രണ്ടു ശാഖകളായി തിരിക്കുന്ന സി.ബി.എസ്. ഇ സർക്കുലറിനെയും സംഘടന ചോദ്യം ചെയ്യുന്നു. നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിം വർക്കിൽ ഉൾപ്പെട്ട സ്കൂളുകളിലാണ് ഇത്തരം തരംതിരിവ്.
ഇത്തരം സ്കൂളുകളിൽ കുട്ടികൾക്ക് ആറ് വിഷയങ്ങൾ പഠിക്കാം. രണ്ട് ഭാഷ, സാമൂഹിക പാഠം, ഗണിതം, ശാസ്ത്രം എന്നീ അഞ്ചു വിഷയങ്ങൾ കൂടാതെ വൊക്കേഷണൽ വിഷയങ്ങളും പഠിക്കാനുണ്ട്. അക്കാദമിക് മേഖല തിരഞ്ഞെടുക്കുന്നവർക്ക് അഞ്ച് വിഷയങ്ങൾ പഠിച്ചാൽ മതി. വൊക്കേഷണൽ മേഖലയിലേക്ക് തിരിയുന്നവർ അഞ്ച് പ്രധാന വിഷയങ്ങൾ കൂടാതെ ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കണമെന്നതാണ് സർക്കുലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.