ജഡ്ജിയുടെ മരണം അന്വേഷിക്കാൻ ഹൈകോടതിയില്‍ ഹരജി
text_fieldsമുംബൈ: സൊഹ്റാബുദ്ദീന്‍ ശൈഖ് കേസില്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈകോടതിയില്‍ ഹരജി. 29കാരനായ സാമൂഹിക പ്രവര്‍ത്തകന്‍ സൂര്യകാന്ത് ലോലഗെയാണ് ഹൈകോടതി നാഗ്പുര്‍ ബെഞ്ച് മുമ്പാകെ ഹരജി നല്‍കിയത്.
കോടതിവളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍കറുടെ മരണവും അന്വേഷിക്കണമെന്ന് ആവശ്യമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനി ഉടമകള്‍ക്കും എതിരെ പൊതു താല്‍പര്യ ഹരജികള്‍ നല്‍കുന്നതില്‍ പേരുകേട്ട ഹൈകോടതി നാഗ്പുര്‍ ബെഞ്ചിലെ അഭിഭാഷകനാണ് ഖണ്ഡാല്‍കർ. രണ്ടു ദിവസം കാണാതായ ഇദ്ദേഹത്തിെൻറ മൃതദേഹം 2015 നവംബര്‍ 29ന് കോടതിവളപ്പില്‍ കെണ്ടത്തുകയായിരുന്നു.
ലോയ, ഖണ്ഡാൽകർ എന്നിവരുടെ മൗലിക-മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് മഹാരാഷ്ട്ര സര്‍ക്കാർ, നാഗ്പുര്‍ പൊലീസ് കമീഷണർ, സി.ബി.ഐ നാഗ്പുര്‍ എസ്.പി എന്നിവര്‍ക്ക് ഒപ്പം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ഹരജിയിൽ കക്ഷിചേര്‍ത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.