'മുസ്ലിം ജനതയെ പ്രത്യേക വിഭാഗക്കാരായി കാണേണ്ടതില്ല'; സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെതിരെ സുപ്രീം കോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: മുസ്ലിം ന്യൂനപക്ഷ സമുദായത്തിന് അനുകൂലമായി ക്ഷേമപദ്ധതികൾ ശുപാർശ ചെയ്യുന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹരജി. രാജ്യത്തെ മുസ്ലിം ജനതയെ പ്രത്യേക വിഭാഗക്കാരായി കാണേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടി സനാധന്‍ വേദിക് ധര്‍മ എന്ന സംഘടനയുടെ ആറ് പ്രവർത്തകരാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് മൂലം സമാനമായ അവസ്ഥയിലുള്ള ഹിന്ദുക്കളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും അവർ വാദിച്ചു.
നിയമവാഴ്ചയാല്‍ ഭരിക്കപ്പെടുന്ന ഒരു സമൂഹമെന്ന നിലയില്‍ മുസ്ലിം സമുദായത്തിെൻറ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ നില, ഭരണകൂടത്തിന് അനുകൂലമായ ഒന്നും ഉണ്ടാക്കുന്നില്ലെന്ന് ഹരജിക്കാര്‍ പറയുന്നു. ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം നിയമത്തിനു മുമ്പില്‍ സമത്വമോ തുല്യമായ നിയമ സംരക്ഷണമോ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ടെന്നും ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം വിഭാഗവും സമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരല്ലെന്നും അവർ പറഞ്ഞു. അതിനാൽ പിന്നാക്കക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷേമപദ്ധതികള്‍ ഏതെങ്കിലും ഒരു മതത്തിന് വേണ്ടി, പ്രത്യേകമായി നടപ്പാക്കരുതെന്നും അഭിഭാഷകൻ വിഷ്ണുശങ്കർ ജെയിൻ മുഖേന സമർപ്പിച്ച ഹരജിയിൽ പറയുന്നു.
മുസ്ലിം സമുദായത്തിെൻറ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ ചെയർമാനാക്കി ഉന്നതതല സമിതി രൂപീകരിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ ഓഫീസിൽ നിന്ന് പുറപ്പെടുവിച്ച 9.3.2005-ലെ വിജ്ഞാപനത്തെയും ഹരജി ചോദ്യം ചെയ്തു. വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.