Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: കോടതി വിധി...

റഫാൽ: കോടതി വിധി പുന:പരിശോധിക്കണമെന്ന്​ ഹരജി

text_fields
bookmark_border
റഫാൽ: കോടതി വിധി പുന:പരിശോധിക്കണമെന്ന്​ ഹരജി
cancel

ന്യൂഡൽഹി: റഫാല്‍ ഇടപാടില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി. അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹരജി നൽകിയത്​‍.

സുപ്രീം കോടതി വിധി അനവസരത്തിലുള്ളതാണെന്ന് ഹരജിക്കാര്‍ വാദിക്കുന്നു. റഫാല്‍ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹരജി നൽകിയത്​. എന്നാല്‍ അക്കാര്യം പരിഗണിക്കാതെ സുപ്രീം കോടതി തന്നെ കരാറിന് സാധുത നല്‍കിയെന്ന വാദം ഹരജിയില്‍ ഉന്നയിക്കുന്നു.

തെറ്റായ വസ്തുതകളുടെ പിന്‍ബലത്തിലുള്ളതാണ് വിധിയെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു. സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന വിധിയിലെ പരാമര്‍ശം യാദൃഛികമല്ലെന്നും ഹരജിക്കാർ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourtmalayalam newsRafal deal
News Summary - Plea on rafal issue-Kerala news
Next Story