Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്: ഹരജിക്കാരുടെ...

നീറ്റ്: ഹരജിക്കാരുടെ വാദം പൂർത്തിയായി, കേന്ദ്രത്തിന്‍റെ വാദം ഇന്ന് തുടരും

text_fields
bookmark_border
neet scam protest 98798
cancel

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം തുടരും. ഹരജിക്കാരുടെ വാദം ഇന്നലെ പൂർത്തിയാക്കിയിരുന്നു. ഇന്ന് കേന്ദ്ര സർക്കാറും പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എയും തങ്ങളുടെ ഭാഗം വിശദീകരിക്കും.

നീറ്റ് ചോദ്യപ്പേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും അതിനാൽ പുന:പരീക്ഷ നടത്തേണ്ടതില്ലായെന്നുമുള്ള കേന്ദ്ര സർക്കാർ വാദത്തെ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ഖണ്ഡിച്ചിരുന്നു. ചോ​ദ്യ​​പേ​പ്പ​ർ മേ​യ് നാ​ലി​നു​മു​മ്പേ ചോ​ർ​ന്നു​വെ​ന്നാ​ണ് ബി​ഹാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യു​ടെ ആ​ദ്യ​മൊ​ഴി​യെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു. മേ​യ് നാ​ലി​ന് രാ​ത്രി ചോ​ർ​ത്തി​യ ചോ​ദ്യ​പേ​പ്പ​റി​ലെ ചോ​ദ്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ​തി​നാ​ൽ അ​തി​നു​മു​​മ്പേ ചോ​ർ​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ബെ​ഞ്ച് കൂ​ട്ടി​​ച്ചേ​ർ​ത്തു.

പരീക്ഷ നടത്ത ദിവസമായ മേ​യ് അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടു മ​ണി​ക്കും ഒ​മ്പ​ത​ര മ​ണി​ക്കു​മി​ട​യി​ലാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തെ​ന്നായിരുന്നു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ബോ​ധി​പ്പി​ച്ച​ത്. അ​തേ​സ​മ​യം ഒ​രു പ്ര​തി മേ​യ് നാ​ലി​നും അ​ഞ്ചി​നും ചോ​ർ​ന്നു​വെ​ന്ന് ര​ണ്ട് മൊ​ഴി ന​ൽ​കി​യി​ട്ടു​മു​ണ്ട്. മേ​യ് നാ​ലി​ന് ചോ​ർ​ന്ന​താ​ണെ​ങ്കി​ൽ അ​വ സൂ​ക്ഷി​ച്ച ബാ​ങ്കി​ൽ​നി​ന്നും മേ​യ് അ​ഞ്ചി​ന് കൊ​ണ്ടു​പോ​യ​പ്പോ​ൾ ചോ​ർ​ന്ന​താ​ണെ​ന്ന വാ​ദം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ഈ ​ചോ​ർ​ച്ച ഹ​സാ​രി​ബാ​ഗി​ലും പ​ട്ന​യി​ലും പ​രി​മി​ത​മാ​യി​രു​ന്നോ എ​ന്നു​കൂ​ടി അ​റി​യേ​ണ്ട​തു​ണ്ട്.

ചോദ്യപ്പേപ്പർ ക്രമക്കേടുകൾ ഉൾപ്പെടെ നടന്ന നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്നും പുന:പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹരജികളുള്ളത്. ചോദ്യപ്പേപ്പർ വ്യാപകമായി ചോർന്നുവെന്ന് കണ്ടെത്തിയാലേ പുന:പരീക്ഷക്ക് നിർദേശിക്കാനാകൂവെന്ന് കോടതി പറഞ്ഞിരുന്നു. വ്യാപക ചോർച്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാറും എൻ.ടി.എയും. ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET UG 2024
News Summary - Pleas To Cancel NEET-UG 2024 : Live Update
Next Story